ലോകകപ്പ് ; ഓസ്ട്രേലിയയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം
ബ്രിസ്റ്റോൾ: ലോകകപ്പിലെ മൂന്നാം ദിനത്തിൽ നടക്കുന്ന ഓസ്ട്രേലിയ- അഫ്ഗാൻ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 38.2 ഓവറിൽ 207 റണ്‍സിൽ ഓൾ ഔട്ടായി . 51 റണ്‍സെടുത്ത നജീബുല്ല സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. ഓപ്പണർമാരായ മുഹമ്മദ് ഷഹ്സാദ്, ഹസ്രത്തുള്ള സസെ എന്നിവർ തുടക്കത്തിലേ പുറത്തായി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, ആദം സാംപ മൂന്നു വിക്കറ്റ് വീതം നേടി. മാർക്കസ് സ്റ്റോയ്നിസ് രണ്ടും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും സ്വന്തമാക്കി.