European Football Foot Ball Top News

ഒന്നിക്കുമോ സുവാരസും നെയ്മറും ???

August 25, 2020

ഒന്നിക്കുമോ സുവാരസും നെയ്മറും ???

ഒരു പക്ഷേ നെയ്മര്‍ സുവാരസ് ജോഡികള്‍ വീണ്ടും ഒന്നിക്കും.നെയ്മര്‍ ബാഴ്സയിലേക്ക് അല്ല സുവാരസിനെ സൈന്‍ ചെയ്യാന്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജി നോട്ടം ഇടുന്നുണ്ട് എന്ന് യൂറോപ്യന്‍  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നുണ്ട്.ഈ വാര്‍ത്ത നല്‍കിയത് പ്രമുഘ സ്പോര്‍ട്ട്സ് ദിന പത്രമായ സ്പോര്‍ട്ട് ആണ്.

സുവാരസിന്‍റെ മുന്‍ ക്ലബായ അയാക്സിന് താരത്തിനെ സൈന്‍ ചെയ്താല്‍ കൂല എന്നുണ്ട് എന്നാല്‍ ക്ലബിന്‍റെ പ്രൊപോസല്‍ അദ്ദേഹം റിജക്റ്റ് ചെയ്തിരിക്കുന്നു.പിഎസ്ജിയില്‍ കാവാനിക്ക് പകരം ഒരു സ്ട്രൈക്കര്‍ റോളില്‍ ആയിരിക്കാം സുവാരസിനെ വാങ്ങാന്‍ പിഎസ്ജി ഉദ്ദേശിക്കുന്നത്.അര്‍ജന്‍റൈന്‍ താരമായ  ഇകാര്‍ഡിയും പിഎസ്ജി ടീമില്‍ ഉണ്ട്.കോമാന്‍ സുവാരസിന്‍റെ സേവനം  ഇനി ബാഴ്സക്ക് ആവശ്യം ഇല്ല എന്ന് പരസ്യമായി പറഞ്ഞത് ഇന്നലെ ആയിരുന്നു.

Leave a comment