Foot Ball Top News

പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

August 19, 2020

പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

അങ്ങനെ  ചരിത്രത്തില്‍ ആദ്യമായി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തി.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ലെപ്സിഗിനെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.ഇനി പിഎസ്ജി വരുന്ന തിങ്കളാഴ്ച്ച ബയേണ്‍ മ്യൂണിക്ക് vs ലിയോണ്‍ മല്‍സര വിജയിയേ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേരിടും.സകല മേഘലകളിലും ആധിപത്യം പുലര്‍ത്തിയാണ് പിഎസ്ജി വിജയം നേടിയത്.

 

മല്‍സരത്തില്‍ പതിമൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി മാര്‍ക്കിഞ്ഞോസ് പിഎസ്ജിക്ക് ലീഡ് നേടി കൊടുത്തു.ആദ്യ പകുതി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കേ അര്‍ജന്‍റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ പിഎസ്ജിയുടെ രണ്ടാം ഗോള്‍ നേടി ലീഡ് ഇരട്ടിപ്പിച്ചു.വിജയം ഉറപ്പാക്കിയ പിഎസ്ജിക്ക് മൂന്നാം ഗോള്‍ നേടിയത് ജുവാന്‍ ബെര്‍ണാട്ട് വേലാസ്കോയാണ്.

Leave a comment