ചരിത്രം കുറിക്കാൻ പിഎസ്ജി
നാളെ രാവിലെ പന്ത്രണ്ടരയോടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഈ സീസണിലെ ആദ്യ സെമി ഫൈനൽ മത്സരം നടക്കും. ഫ്രഞ്ച് ക്ലബായ പിഎസ്ജി ജർമൻ ക്ലബായ ആർബി ലേപ്സിഗിനെ നേരിടും.പോർച്ചുഗീസ് നഗരമായ ലിസ് ബനിലെ എസ്റ്റഡിയോ ഡ ലസിൽ വച്ചാണ് മത്സരം നടക്കുക.
ഇരു ടീമുകളും ചരിത്രത്തിൽ ആദ്യം ആയാണ് ഏറ്റുമുട്ടുന്നത്. ഇന്ന് ജയിച്ചാൽ ആദ്യമായാണ് ഇരു ടീമുകളും ഫൈനലിൽ എത്തുക. പിഎസ്ജി ഇതിന് മുന്നേ 1994-1995 സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരുന്നു. അന്ന് എസി മിലാനോട് തോൽവി നേരിട്ട് പുറത്താ യതിന് ശേഷം പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ പറയ തക്ക ഒന്നും നേടിയിട്ടില്ല. നാളത്തെ മത്സരത്തിൽ എംബാപെയിലും നെയ്മറിലും ആയിരിക്കും പി എസ് ജി ആരാധകരുടെ പ്രതീക്ഷ.






































