സാഞ്ചോവിനെ വേണ്ട ഹാലണ്ടിനെ മതി എന്ന് മുന്‍ യുണൈറ്റഡ് കോച്ച്
എർലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ താരം ആണെന്ന് സ്റ്റീവ് മക്ക്ലാരൻ പറയുന്നു, റെഡ് ഡെവിൾസിന് ഇപ്പോഴും ആന്റണി മാർഷലിനു പകരം ഒരു സെന്‍ട്രല്‍ സ്ട്രൈകരെ കൊണ്ടുവരേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
അദ്ദേഹം ടോക്ക് സ്പോര്‍ട്ടിനോട് പറഞ്ഞത് ഇങ്ങനെ “യുണൈറ്റഡിലെ ഇപ്പോഴത്തെ ഫോര്‍വേഡുകള്‍ വളരെ വേഗതയുള്ളവരാണ്.അവര്‍ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, മാർഷൽ ഒരു മികച്ച കളിക്കാരനാണ്, എന്നാൽ വലിയ ഗെയിമുകളിൽ പ്രാധാന്യമുള്ളപ്പോൾ അവൻ ഒരിക്കലും മുന്നോട്ട് വരുന്നില്ല ഒരു യഥാർത്ഥ ഗോൾ സ്കോററെപ്പോലെ. അവർക്ക് ആ സ്ഥാനത്ത് ക്ലാസ് ആവശ്യമാണ്.അതിനാല്‍ യുണൈറ്റഡിന് വേണ്ടത് ഏര്‍ലിങ് ഹാലണ്ടിനെ പോലെ ഒരാളെ ആണ്.ജാഡെന്‍ സഞ്ചോയുടെ കളി ഞാന്‍ കണ്ടു .നമുക്ക് അദ്ദേഹത്തിനെ ആവശ്യമില്ല എന്ന് എനിക്കു പറയാന്‍ ആകും.






































