മെസ്സിയേ സ്വന്തമാക്കുക എന്നത് ഇന്‍റര്‍ മിലാന് സ്വപ്നത്തേക്കാള്‍ വലിയ ലക്ഷ്യം എന്ന് മുന്‍ ക്ലബ് ഡയറക്റ്റര്‍
ലയണൽ മെസ്സി ഇന്‍റര്‍ മിലാനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നത്തേക്കാൾ കൂടുതലാണ് എന്ന് മാസിമിലിയാനോ മിരാബെല്ലി അവകാശപ്പെടുന്നു.സീരി എ ഭീമന്മാർ വർഷങ്ങളായി ബാഴ്‌സലോണ സൂപ്പർസ്റ്റാറിനേ ആനയിക്കാന്‍ അവരുടെ വാതിൽ തുറന്നിടുന്നു.
“ഞാൻ ഇന്ററില്‍ ആയിരിക്കുമ്പോൾ, പ്രസിഡന്റ് ഴാങ് ട്രാൻസ്ഫർ മാർക്കറ്റിനെക്കുറിച്ച് സംസാരിക്കുകയും ‘എനിക്ക് മെസ്സിയെ വേണം’ എന്ന് പറയുകയും ചെയ്യും, പക്ഷേ ഫിനാൻഷ്യൽ ഫെയർ പ്ലേ കാരണം ഇത് സാധ്യമല്ലെന്ന് ഞങ്ങൾ വിശദീകരിക്കാരുണ്ടായിരുന്നു.മെസ്സിയേ ടീമിലെത്തിക്കുക എന്നത് ഇന്‍റര്‍ മിലാന് സ്വപ്നത്തേക്കാള്‍ വലുതാണ്.അദ്ദേഹത്തിന് ഇനിയും ഒരു കൊല്ലാതെ കരാര്‍ ഉണ്ട്.അതിനു മുന്നേ ട്രാന്‍സ്ഫര്‍ നടത്താന്‍ ബാഴ്സ ആഗ്രഹിക്കുന്നുണ്ടാവും.അല്ലെങ്കില്‍ അത്രയും പണം ലഭിക്കാന്‍ ബാഴ്സക്ക് ഈ അടുത്തൊന്നും കഴിയില്ല.”മാസിമിലിയാനോ മിരാബെല്ലി റേഡിയോ സ്പോര്‍ട്ട് വൈവയോട് പറഞ്ഞു.






































