Foot Ball Top News

പെപ് സിറ്റിയില്‍ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ ഏജന്‍റ്

August 17, 2020

പെപ് സിറ്റിയില്‍ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ ഏജന്‍റ്

പെപ് ഗ്വാർഡിയോള “മാഞ്ചസ്റ്റർ സിറ്റിയിൽ 100 ശതമാനം തുടരും”എന്ന് ഏജന്‍റ് . അദ്ദേഹത്തിന്റെ ഏജന്റ് ജോസെപ് മരിയ ഒറോബിറ്റ്ഗ് പെപ്  ബാഴ്‌സലോണയിലേക്ക് മടങ്ങുന്ന കാര്യം അസാധ്യമെന്ന് കരുതപ്പെടുന്നതായി അഭിപ്രായപ്പെട്ടു.ക്യാമ്പ്‌നൗവിൽ‌ നിലവിൽ‌ നിലനിൽക്കുന്ന അനിശ്ചിതത്വം  മൂലം നിരവധി സ്ഥാനാർത്ഥികളെ കോച്ചിംഗ് പോസ്റ്റുമായി ബന്ധിപ്പിക്കുന്ന പല വാര്‍ത്തകളും ബന്ധിപ്പിക്കാന്‍  കാരണമായി.സിറ്റിയിലും ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലാത്തതിനാല്‍ പെപ് ബാഴ്സയിലേക്ക് തിരിച്ചുവരും എന്ന് പല തരത്തിലുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിരുന്നു.

 

പെപിന് സിറ്റി നല്‍കിയിരിക്കുന്ന കാലാവധി 2021ല്‍ തീരും.പെപ് ബാഴ്സയിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് ഒറോബിറ്റ്ഗ് പറഞ്ഞത് ഇങ്ങനെ.”ഈ അടുത്തൊന്നും അദ്ദേഹം സിറ്റി വിട്ട്  പോകില്ല.ആ കാര്യം 100 ശതമാനം ഉറപ്പാണ്.അദ്ദേഹം ഇവിടെ സന്തോഷവാന്‍ ആണ്.”

Leave a comment