പെപ് പോയാല്‍ പൊചെട്ടിഞ്ഞോയെ വാങ്ങാന്‍ തീരുമാനിച്ച് സിറ്റി
മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മാനേജരായി മൗറീഷ്യോ പോച്ചെറ്റിഞോയെ സൈന്‍ ചെയ്യാമെന്ന് ക്ലബ് തീരുമാനിച്ചതായി ദി സൺ അവകാശപ്പെടുന്നു.ഇപ്പോഴത്തെ മാനേജര്‍ പെപ് ഗാര്‍ഡിയോളയുടെ കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ആണ് പൊചെട്ടിഞ്ഞോയെ അവര്‍ റഡാറില്‍ വച്ചിരിക്കുന്നത്.പെപ്പിനെ പുറത്താക്കാന്‍ സിറ്റിക്ക് താല്‍പര്യം ഇല്ലെങ്കിലും ഒരു പക്ഷേ പെപ് സിറ്റി വിടുകയാണെങ്കില്‍ ആണ് പൊചെട്ടിഞ്ഞോ വരാന്‍ പോകുന്നത്.
ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു പ്രവചനം നടത്തുക ബുദ്ധിമുട്ടാണെങ്കിലും പെപ്പിനെ സിറ്റി വിടുന്ന കാര്യം സംശയം ആയിരിക്കും.സിറ്റിക്ക് തനതായ ശൈലി നിര്‍മിച്ച് കൊടുത്ത പെപ് അവര്‍ക്ക് യൂറോപ്പില്‍ വ്യക്തമായ ഒരു വ്യക്തിമുദ്ര ചാര്‍ത്തി കൊടുത്തതാണ്.പോച്ചെറ്റിനോയുടെ വലിയ ആരാധകരാണ് സിറ്റി, മുൻ ടോട്ടൻഹാം ബോസ് ഇംഗ്ലണ്ടിൽ വീണ്ടും പരിശീലകനാകാൻ ആഗ്രഹിക്കുന്നു എന്ന് പല തവണ പറഞ്ഞിട്ടുമുണ്ട്.






































