ലിവര്‍പ്പൂള്‍ ആരാധകരുടെ കാര്യം കഷ്ട്ടം ആണ് എന്ന് ബെര്‍ണര്‍ഡോ സില്‍വ
സോഷ്യൽ മീഡിയയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് തോൽവിയെ പരിഹസിച്ച ചില ലിവർപൂൾ ആരാധകരെ ബെർണാഡോ സിൽവ “ദയനീയ” മെന്ന് മുദ്രകുത്തി.ലിസ്ബണിൽ നടന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ മിഡ്ഫീൽഡറിന് ബെഞ്ചിൽ ഇരുന്ന് തന്റെ ടീമിന്റെ പതനം കാണുവാനെ യോഗം ഉണ്ടായിരുന്നുള്ളൂ.ഈ സീസണ് സിറ്റിക്ക് വലിയ ഒരു തിരിച്ചടി ആണ്.പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും നേടാന്‍ ആകാതെ പോയത് സിറ്റിയെ ആകെ ഉല്ലക്കുന്നുണ്ടാവും.
സില്‍വ ട്വിറ്ററില്‍ തങ്ങളുടെ ആരാധകരോട് മാപ് പറഞ്ഞ് ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു.അതില്‍ ലിവര്‍പ്പൂള്‍ ആരാധകര്‍ വന്ന് ചാമ്പ്യന്‍സ് ലീഗിലെ പുറത്തായതിനെ ചൊല്ലി അദ്ദേഹത്തെ കളിയാക്കി.പോസ്റ്റ് ചെയ്തു കഴിഞ്ഞു ഒരു മണിക്കൂറിന് ശേഷം വീണ്ടും ട്വീറ്റ് ചെയ്ത സില്‍വ പറഞ്ഞത് ഇങ്ങനെ.”പോയി നിങ്ങള്‍ നിങ്ങളുടെ ട്രോഫി നേടിയത് ആഘോഷിക്കൂ.അല്ലാതെ വേറൊരു ടീമിലെ താരത്തിന്റെ അക്കൌണ്ടിലേക്ക് അല്ല വരേണ്ടത്.കഷ്ട്ടം തന്നെ.”






































