സെത്തിയനെ പുറത്താക്കി എന്ന് ബാഴ്സലോണ പ്രസിഡന്‍റ്
അങ്ങനെ കിക്ക്വി സെത്തിയേനെ ബാഴ്സലോണ ഫയര്‍ ചെയ്തതായി ക്ലബ് പ്രസിഡന്‍റ് ജോസെപ് മരിയ ബാത്തോമ്യു.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിസ്ബണിൽ ബയേൺ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടതിനെ തുടർന്ന് ആണ് ബാഴ്സ സെറ്റിയനെ പുറത്താക്കിയത്.ഇപ്പോഴത്തെ സ്ഥിഗതികള്‍ വച്ച് നോക്കുമ്പോള്‍ മുൻ പ്രതിരോധ താരം റൊണാൾഡ് കോയ്മാന്‍ അടുത്ത ബാർസ പരിശീലകനാകാൻ മുന്നിട്ടുനിൽക്കുന്നു.
ഇന്നലത്തെ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് അധിക പക്ഷവും മുന്‍ ടോട്ടന്‍ഹാം കൊച്ചു ആയ മൌറീഷ്യോ പൊചെട്ടിഞ്ഞോ ബാഴ്സയുടെ കൊച്ചു ആകുമെന്ന് ആയിരുന്നു.വാല്‍വേറെഡേ പുറത്തായത്തിന് ശേഷം വലിയ ചാന്‍സ് ഉണ്ടായിരുന്നു കോയിമാന്.എന്നാല്‍ അദ്ദേഹത്തിന് യൂറോ 2021 തീരാതെ എത്താന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നു.യൂറോ ഇനിയും തീരാന്‍ മാസങ്ങള്‍ ഉള്ളതിനാല്‍ കൊയ്മാനെ എങ്ങനെ ടീമില്‍ എത്തിക്കും എന്നത് ഇതുവരെ ഉറപ്പ് ആയിട്ടില്ല.






































