ജിമിനസിനെ ടീമില്‍ എത്തിക്കാന്‍ റൊണാള്‍ഡോ ഇടപെടുന്നു
ഈ വേനൽക്കാലത്ത് വോൾവ്സ് സ്ട്രൈക്കർ റൌള്‍ ജിമെനെസിനെ യുവന്റസ് സൈന്‍ ചെയ്യാന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നുവെന്ന് ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ജിമിനസ് മചെസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകും എന്നാണ് വാര്‍ത്തകള്‍.
കഴിഞ്ഞ സമ്മറില്‍ 32 മില്യൺ ഡോളറിന് ബെൻഫിക്കയിൽ നിന്ന് സ്ഥിരമായ കരാർ സൈന്‍ ചെയ്ത ജിമെനെസ് ഇംഗ്ലണ്ടിലെ തന്റെ രണ്ടാം സീസണിലും മികച്ച ഫോം തുടർന്നു.ഈ സീസണില്‍ 53 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് കാലങ്ങളായി യൂറോപ്പിലെ വമ്പന്‍ ക്ലബുകളിലേക്ക് ജിമിനസ് പോകുമെന്ന് വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കുന്നുണ്ടായിരുന്നു.ഇനി ഒരു പക്ഷേ റൊണാള്‍ഡോ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ ഇനി മുതല്‍ യുണൈറ്റഡിന് യുവന്റസിന്റെ മല്‍സരവും നേരിടേണ്ടി വരും.






































