ട്രിങ്കവോവിന് ബാഴ്സയില്‍ നല്ല ഭാവി ഉണ്ടാകും – ഡെക്കോ
ബാഴ്സയുടെ പുതിയ സൈനിങ് ആയ പോര്‍ച്ചുഗീസ് താരം ഫ്രാന്‍സിസ്ക്കോ ട്രിങ്കാവോ ടീമിനൊപ്പം ചേര്‍ന്നിട്ട് അധികം ആയിട്ടില്ല.അദ്ദേഹം എത്തിയ ഉടന്‍ മുന്‍ ബാഴ്സലോണ താരമായ ഡെക്കോ യുവ താരത്തിനെ വാനോളം പുകഴ്ത്തുകയാണ്.2006 ലെ ചാമ്പ്യൻസ് ലീഗിൽ ബ്ലൂഗ്രാന ഷർട്ടിൽ വിജയിയായ ഡെക്കോ, “ബാഴ്സയിൽ വിജയിക്കാൻ ട്രിങ്കോയ്ക്ക് എല്ലാം ഉണ്ട്” എന്ന് കരുതുന്നതായി വെളിപ്പെടുത്തി.
“മികച്ച നിലവാരമുള്ള കളിക്കാരനാണ് അദ്ദേഹം.അവൻ ഒരു മികച്ച ഇടത് കാൽ കളിക്കാരനാണ്.വിങ്ങിലൂടെ പായാന്‍ കഴിവുള്ളവന്‍.മധ്യത്തിൽ എത്തുമ്പോൾ, ഷൂട്ടിംഗ് എളുപ്പമാക്കുന്നു.ഇത് അദ്ദേഹത്തിന്റെ ഒരു തരം പ്രത്യേക കഴിവാണ്.ഞാൻ വ്യക്തിപരമായി വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ്.ബാഴ്സയില്‍ എത്തുന്ന കളിക്കാര്‍ പെട്ടെന്ന് റിസല്‍റ്റ് ഉണ്ടാക്കുമെന്ന് ഒരു വിചാരം എല്ലാരിലുമുണ്ട്.വേണ്ട സമയം നല്‍കിയാല്‍ ട്രിങ്കാവോ ബാഴ്സക്ക് മുതല്‍ കൂട്ടാകും തീര്‍ച്ച.”






































