Foot Ball Top News

നാളെ യൂറോപ്പ ലീഗില്‍ സൂപ്പര്‍ പോരാട്ടം

August 16, 2020

നാളെ യൂറോപ്പ ലീഗില്‍ സൂപ്പര്‍ പോരാട്ടം

യുസിഎല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആരവം കഴിഞ്ഞു.ഇനി യൂറോപ്പ ലീഗിന്‍റെ ആദ്യ സെമി ഫൈനല്‍ മല്‍സരം നാളെ  നടക്കും.ആദ്യ സെമി ഫൈനല്‍ മല്‍സരത്തില്‍ ഇംഗ്ലിഷ് ക്ലബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്പാനിഷ് ക്ലബായ സെവിയയെ നേരിടും.നാളെ രാവിലെ പന്ത്രണ്ടരക്കാണ് മല്‍സരം,റെയ്ന്‍ എനര്‍ജി സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം നടക്കുക.

ഇരു ടീമുകളും മൂന്നാം വട്ടമാണ് കണ്ട് മുട്ടുന്നത്.2017 2018 സീസണില്‍ യൂറോപ്പ ലീഗില്‍ റൌണ്ട് ഓഫ് 16 മല്‍സരത്തിലാണ് ഇരു ടീമുകളും അവസാനം കണ്ടുമുട്ടിയത്.ആദ്യ പാദത്തില്‍ സമനിലയും ഓല്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ 2-1 നു സേവിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.പകരം വീട്ടാന്‍ പറ്റിയ അവസരം ആണ് യുണൈറ്റഡിന്.രണ്ടാം സെമിയില്‍ ഇന്‍റര്‍ മിലാന്‍ ചൊവാഴ്ച്ച ഷക്തറിനെ നേരിടും.

Leave a comment