വാക്ക് തെറ്റിക്കുമോ പൊചെട്ടിഞ്ഞോ
ഇപ്പോഴത്തെ അവസ്ഥയില്‍ ബാഴ്സലോണക്ക് എവിടെയൊക്കെ എന്തൊക്കെ ചെയണം എന്ന് അറിയാതെ വാലും തലയും പോയിരിക്കുകയായിരിക്കും.പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ നടത്താനോ അതോ പുതിയ മാനേജരെ വാങ്ങണോ അതോ ഇനി താരങ്ങളുടെ ട്രാന്‍സ്ഫറില്‍ ശ്രദ്ധ കേന്ത്രീകരിക്കണോ എന്ന പരിങ്ങല്‍ ഇപ്പോള്‍ ക്ലബില്‍ ഉണ്ടാകാം എന്നത് സ്വഭാവികം.
പുതിയ വാര്‍ത്തകള്‍ അനുസരിച്ചു ബാഴ്സയുടെ മാനേജര്‍ പദവി ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യന്‍ മുന്‍ ടോട്ടന്‍ഹാം കോച്ച് ആയിരുന്ന മൌറീഷ്യോ പൊചെട്ടിഞ്ഞോ ആണത്രെ.മൂന്ന് ഓപ്ഷനുകള്‍ ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞ് കേള്‍ക്കപ്പെടുന്നത്, മുന്‍ ബാഴ്സ താരമായ ചാവി ഹെര്‍ണാണ്ടസ്,മുന്‍ താരവും ഇപ്പോഴത്തെ നെതര്‍ലാണ്ട്സ് കോച്ചായ റൊണാള്‍ഡ് കോയിമാന്‍ പിന്നെ പൊചെട്ടിഞ്ഞോയും.ചാവിക്കും കോയിമാനും കോണ്‍ട്രാക്റ്റ് ഉള്ളതിനാല്‍ സാധ്യത പോകുന്നത് പൊചെട്ടിഞ്ഞോക്കാണ്.എന്നാല്‍ അദ്ദേഹം പണ്ട് പറഞ്ഞ കാര്യം നമ്മള്‍ മറന്നുകൂട “ഞാന്‍ അര്‍ജന്റീനയില്‍ കന്ന് മേക്കാന്‍ പോയാലും ബാഴ്സയില്‍ മനീജര്‍ ആയി പോകില്ല ” എന്ന്.