Foot Ball Top News

മെസ്സിയേ ലക്ഷ്യമിട്ട് മാഞ്ചെസ്റ്റര്‍ സിറ്റി

August 16, 2020

മെസ്സിയേ ലക്ഷ്യമിട്ട് മാഞ്ചെസ്റ്റര്‍ സിറ്റി

ഒരു ഇടവേളക്ക് ശേഷം പിന്നേയും മാഞ്ചെസ്റ്റര്‍ സിറ്റിയും മെസ്സിയും തമ്മിലുള്ള  ട്രാന്‍സ്ഫര്‍ റൂമറുകള്‍ സജീവമായി കേട്ട് കൊണ്ടിരിക്കുന്നു.ലയണൽ മെസ്സിയെ ബാഴ്‌സലോണയിൽ നിന്ന് സൈന്‍ ചെയ്യാന്‍  എന്ത് വേണമെങ്കിലും നൽകാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാണെന്ന്  മിറർ അവകാശപ്പെടുന്നു.വെള്ളിയാഴ്ച രാത്രി ബയേൺ മ്യൂണിച്ച് 8-2ന് തകർന്നത് കണ്ട് 32 കാരൻ ക്യാമ്പ് നൗവിനോട് വിടപറയാൻ തയ്യാറായേക്കാം.

 

ഇപ്പോള്‍ സിറ്റിക്ക് ലഭിച്ചിരിക്കുന്നത് ഒരു തരത്തില്‍ സുവര്‍ണാവസരം ആണ്.എന്നത്തെക്കായിലും ബാഴ്സയോടും ടീം മാനേജ്മെന്‍റിനോടും ഉള്ള വിശ്വാസം  മെസ്സിക്ക്  നഷ്ട്ടപ്പെട്ട് കഴിഞ്ഞു.ഇപ്പോഴത്തെ അവസ്ഥയില്‍ മെസ്സിയേ സൈന്‍ ചെയ്യാനുള്ള സാമ്പത്തികം ഉള്ളത് സിറ്റിക്ക് മാത്രം ആയിരിക്കാം.മെസ്സിയുടെ ബയ് ഔട്ട് ക്ലോസ് 635 മില്യണ്‍ യൂറോയാണ്.ഇപ്പോഴത്തെ ക്ലബിന്‍റെ ശോചനീയമായ ചുരുങ്ങിയ തുകക്ക് അവര്‍ സമ്മതം മൂളിയേക്കം.

Leave a comment