മെസ്സിയേയും സംഘത്തെയും പുറത്താക്കിയത് ഒരു രസം ആയിരുന്നു – ലിയോൺ ഗൊറെറ്റ്‌സ്ക
ലയണൽ മെസ്സിയെയും ബാഴ്സലോനയേയും പുറത്താക്കുന്നത് രസകരമാണെന്ന് ബയേൺ താരം ലിയോൺ ഗൊറെറ്റ്‌സ്ക.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണയെ 8-2 ന് അപമാനിച്ച ശേഷം ആണ് ഗോറെറ്റ്സ്ക ഇങ്ങനെ പറഞ്ഞത്.ഈ അടുത്ത കാലത്തൊന്നും ഇത്രക്ക് പരിതാപകാരം ആയ ബാഴ്സയെ കണ്ടിട്ടില്ല എന്ന് പറയുന്നതാകും ശരി.
“മല്‍സരശേഷം തന്നെ വിജയത്തിനെ കുറിച്ച് പറയാന്‍ എനിക്ക് ആവുന്നില്ല.ഈ ഫലം പ്രോസസ്സ് ചെയ്യുന്നതിന് കുറച്ച് ദിവസമെടുക്കുമെന്ന് ഞാൻ കരുതുന്നു.മല്‍സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഞങ്ങളുടെ ആത്മവിശ്വാസം വളരെ വലുത് ആയിരുന്നു.ഈ വിജയത്തില്‍ ഞങ്ങള്‍ മതിമറാക്കാനുള്ള ഉദ്ദേശം ഞങ്ങള്‍ക്കില്ല.മല്‍സരശേഷം പലരും മെസേജ് അയക്കും.അതിനു റിപ്ലൈ നല്‍കി അടുത്ത മല്‍സരത്തിന് തയാറെടുക്കണം.”ഗൊറെറ്റ്സ്ക സ്കൈ സ്പോർട്സിനോട് പറഞ്ഞു.മാഞ്ചെസ്റ്റര്‍ സിറ്റി vs ലിയോണ്‍ മല്‍സരത്തിലെ വിജയിയെ ആകും ബയേണ്‍ ഇനി നേരിടുക.






































