പതിനഞ്ച് കൊല്ലത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് സെമി കാണാതെ മെസ്സിയും റോനാള്‍ഡോയും പുറത്ത്
2004-05 ൽ ലിവർപൂൾ ഇസ്താംബൂളിൽ ട്രോഫി ഉയർത്തിയപ്പോഴാണ് അവസാനമായി സൂപ്പർസ്റ്റാറുകളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ എത്താതെ ഇരുന്നത്.യുവാന്‍റസില്‍ റൊണാള്‍ഡോയുടെ സ്ഥിതി മികച്ചത് ആണെങ്കിലും ഇനിയും മെച്ചപ്പെടേണം.
റൊണാള്‍ഡോ റയലില്‍ കാഴ്ച്ച വച്ച പ്രകടനങ്ങള്‍ ഇവിടെ തുടരാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.എന്നാലും റയലിനെ പോലെ അല്ല യുവന്‍റസ്.ചാമ്പ്യന്‍സ് ലീഗ് പോലുള്ള അന്താരാഷ്ട്ര മല്‍സരങ്ങള്‍ റയലിന്‍റെ കുത്തകയായിരുന്നു.യുവന്‍റസിന് വേണ്ടി രണ്ടു ഗോള്‍ നേടാന്‍ റൊണാള്‍ഡോ ഉണ്ടായിരുന്നെങ്കിലും അവസരോചിതമായി പെരുമാറാന്‍ യുവന്‍റസില്‍ വേറെ ആളില്ല എന്നതും സത്യം ആണ്.ബാഴ്സയുടെ കാര്യം കുറച്ച് ദുരന്തപൂര്‍ണം ആണ്.ഓരോ കൊല്ലം കഴിയും തോറും ചാമ്പ്യന്‍സ് ലീഗിലെ ക്ലബിന്‍റെ പ്രകടനം മോശപ്പെട്ട് വരുകയാണ്.മെസ്സി ക്ലബ് വിടണം എന്ന് പല താരങ്ങളും അഭിപ്രായം പറയുകയുണ്ടായി.മെസ്സിയുടെ അവസാന വര്‍ഷങ്ങള്‍ ബാഴ്സലോണ തുലക്കുകയാണ് എന്നും വാദങ്ങള്‍ കേള്‍ക്കാറുണ്ട്.






































