ഡെംബേലെ ഇന്നതെ ടീമില്‍ തിരിച്ചെത്തുമെന്ന് സെത്തിയെന്‍
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് വിംഗറിന് പരിക്കിൽ നിന്ന് മടങ്ങിവരവ്.ഈ വാര്‍ത്ത ബാഴ്സലോണ പരിശീലകന് ഉത്തേജനം നൽകുമെന്ന കാര്യം ഉറപ്പാണ്.തുടയുടെ പേശി വിണ്ടുകീറിയതിനെത്തുടർന്ന് വിംഗർ ഡെംബെലെ നവംബർ മുതൽ പുറത്തായിരുന്നു.
ബാഴ്സലോണ കോച്ച് സെത്തിയെന്‍ പ്രീ-മാച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു: “ഞങ്ങൾ നല്ല ആവേശത്തിലാണ് എത്തിച്ചേർന്നത്. ഞങ്ങൾ കാത്തിരിക്കുന്ന ഗെയിമാണിത്.ഈ മല്‍സരത്തിന് വേണ്ടി ഞങ്ങൾ നന്നായി തയ്യാറായിട്ടുണ്ട്.ഡെംബെലെ ടീമിലുണ്ടെന്നത് നമുക്കെല്ലാവർക്കും ഒരു സംതൃപ്തിയാണ്. മല്‍സരത്തില്‍ കുറച്ച് മിനിറ്റ് പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നു.മല്‍സരത്തില്‍ അര്‍ഹിച്ച മാറ്റം അദ്ദേഹത്തിന് കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”ബാഴ്സലോണക്ക് ഒരു ക്ലാസിക് വിങ്കറുടെ അഭാവം ഉണ്ട്.ആ പ്രശ്നം ഇതോടെ തീരുമെന്ന് ആരാധകരും വിശ്വസിക്കുന്നുണ്ടാവും.






































