Foot Ball Top News

ലേപ്സിഗിന് വിജയം സെമിയില്‍

August 14, 2020

ലേപ്സിഗിന് വിജയം സെമിയില്‍

സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിനെ ജര്‍മന്‍ പോരാളികള്‍ ആയ ആര്‍ബി ലേപ്സിഗ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ഇതോടെ ഇവര്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശനം നേടി കഴിഞ്ഞു.ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ട്രാക്ക് റിക്കോര്‍ഡ് ഉള്ള അത്ലറ്റിക്കോ വിജയം നേടുമെന്ന് സാധ്യത ഉണ്ടായിരുന്നെങ്കിലും ആര്‍ബി ലേപ്സിഗിന്‍റെ പോരാട്ട വീര്യത്തിന് മുന്നില്‍ അത്ലറ്റിക്കോ തളര്‍ന്നു.

മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം ആയിരുന്നു.50 ആം മിനുട്ടില്‍ മല്‍സരത്തിലെ ആദ്യ ഗോള്‍ പിറന്നു.ലേപ്സിഗിന് വേണ്ടി ഡാനി ഓല്‍മോ ലീഡ് നേടി കൊടുത്തു.ഇതോടെ പോരാട്ടം കനത്തു.71 ആം മിനുട്ടില്‍ ജോവാ ഫെലിക്സ് അത്ലറ്റിക്കോയ്ക്ക് വേണ്ടി സമനില നേടി കൊടുത്തു.പെനാല്‍ട്ടിയിലൂടെ ആയിരുന്നു ഗോള്‍ നേടിയത്.മല്‍സരം തീരാന്‍ രണ്ട് മിനുട്ട് ശേഷിക്കേ വഴിത്തിരിവായി ലേപ്സിഗിന് വേണ്ടി ടൈലര്‍ ആഡംസ് വിജയ ഗോള്‍ നേടി.ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമിയില്‍ പിഎസ്ജി ലേപ്സിഗിനെ നേരിടും.

Leave a comment