ഈദന്‍ ഹസാര്‍ഡ് ചെല്‍സി വിടുന്നു
മാഡ്രിഡ്: യൂറോപ്പാ ലീഗ് കിരീട നേട്ടത്തിന് പിന്നാലെ ഈദന്‍ ഹസാര്‍ഡ് ചെല്‍സി വിടുന്നു. 2012-ൽ ക്ലബ്ബിലെത്തിയ താരം രണ്ടു തവണ ചെല്‍സിയെ പ്രീമിയര്‍ ലീഗ് കീരീടം സ്വന്തമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. 2015ലും, 2017ലുമാണ് ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായത്. ഒരുതവണ ലീഗ് കപ്പും എഫ് എ കപ്പും ചെൽസിക്കൊപ്പം ഹസാര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ തന്നെ താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നു. റയല്‍ മാഡ്രിഡിലേക്കാണ് താരം ചേക്കേറുന്നത്.