ലിംഗാര്‍ഡ് യുണൈറ്റഡ് വിടണം – പോള്‍ സ്കോള്‍സ്
ലാസ്കിനെതിരായ യൂറോപ്പ ലീഗ് വിജയത്തിന് ശേഷം ജെസ്സി ലിംഗാർഡിനെ പോൾ സ്കോൾസ് വിമർശിച്ചു.മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അടുത്തിടെ വേണ്ടത്ര മികവ് പുലർത്തിയിട്ടില്ല എന്നും അദ്ദേഹം യുണൈറ്റഡ് വിടുന്നത് ആയിരിക്കും നല്ലത് എന്നും സ്കോള്‍സ് അഭിപ്രായപ്പെട്ടു.കഴിഞ്ഞ മല്‍സരത്തില്‍ ഗോള്‍ നേടിയിട്ടുമാണ് അദ്ദേഹത്തിനെ മുന്‍ യുണൈറ്റഡ് താരം വിമര്‍ശിക്കുന്നത്.
“അദ്ദേഹത്തിന് എന്താണ് കഴിവുള്ളതെന്ന് എനിക്കറിയാം, പക്ഷേ യുണൈറ്റഡിൽ അദ്ദേഹം ഒരു സ്ക്വാഡ് കളിക്കാരനായി മാറിയിരിക്കുന്നു. ധാരാളം പരിക്കുകൾ ഇല്ലെങ്കിൽ ജെസ്സിക്ക് കളിക്കാന്‍ മിനുട്ടുകള്‍ ലഭിക്കുന്നത് ഞാൻ കാണുന്നില്ല.എനിക്ക് ജെസ്സിയെ ഇഷ്ടമാണ്, പക്ഷെ അദ്ദേഹത്തിന് സമയം ലഭിക്കുന്നത് എനിക്ക് കാണാൻ കഴിയുന്നില്ല.ടീം വിടുന്നതായിരിക്കും അദ്ദേഹത്തിന് നല്ലതെന്ന് ഞാന്‍ കരുത്തുന്നു.” സ്കോള്‍സ് ബിട്ടി സ്പോര്‍ട്ട്സിനോട് പറഞ്ഞു.






































