യൂറോപ്പ ലീഗില്‍ നാളെ ചെകുത്താന്‍മാര്‍ ഇറങ്ങും
ഇംഗ്ലിഷ് ക്ലബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് നാളെ യൂറോപ്പ ലീഗില്‍ ഓസ്ട്രിയന്‍ ക്ലബായ ലാസ്കിനെ നേരിടും.നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇരു ടീമുകളും ഏറ്റുമുട്ടും.ആദ്യ പാതത്തില്‍ യുണൈറ്റഡ് ലാസ്കിനെ എതിരിലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.അന്നത്തെ മല്‍സരം ലാസ്കിന്‍റെ ഹോം ഗ്രൌണ്ടായ ലിന്‍സര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു നടന്നത്.
ഇന്നതെ മല്‍സരത്തില്‍ യുണൈറ്റഡില്‍ നിന്നും എന്തൊക്കെ മാറ്റങ്ങള്‍ ആയിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ പ്രയാസമായിരിക്കും.ഗോളില്‍ അര്‍ജന്‍റൈന്‍ താരം സെര്‍ജിയോ റോമെറോ ഡേവിഡ് ഡിഗിയക്ക് പകരം വന്നേക്കും എന്ന സൂചനകള്‍ ഉണ്ട്.ഇന്നതെ മല്‍സരത്തില്‍ മുന്‍ നിരയില്‍ ഓഡിയോന്‍ ഇഗാലോ ഉണ്ടാകും എന്നും ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.






































