Foot Ball Top News

വെസ്റ്റ് ഹാം ബാഴ്സയുമായി ഡീല്‍ ഉറപ്പിക്കുന്നു

August 4, 2020

വെസ്റ്റ് ഹാം ബാഴ്സയുമായി ഡീല്‍ ഉറപ്പിക്കുന്നു

ഫെബ്രുവരിയിൽ അടിയന്തര സൈനിങ് വഴി  മാർട്ടിൻ ബ്രൈത്‌വൈറ്റ് ലെഗാനസിൽ നിന്ന് ബാഴ്‌സയിലെത്തി.
കറ്റാലൻ ക്ലബിനായി സ്‌ട്രൈക്കർ ഒരു ഗോൾ മാത്രമാണ് നേടിയത്,ഇപ്പോള്‍ അദ്ദേഹത്തിനെ ബാഴ്സലോണ വില്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്.കഴിഞ്ഞ മാസം അവസാനം, 29 കാരന്റെ കൈമാറ്റത്തിനായി ബാഴ്സ  എവർട്ടൺ, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്തിരുന്നു.

 

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബ്രാത്ത്വൈറ്റിനെ വാങ്ങാന്‍ വെസ്റ്റ് ഹാം തയ്യാറാണ് എന്നാണ്.താരത്തിന് ബാഴ്സ  18 മില്യൺ ഡോളർ നൽകി.അദ്ദേഹത്തിന്റെ സേവനങ്ങൾ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ടീം 20 മില്യൺ ഡോളർ നൽകാൻ തയ്യാറാണ്.എവര്‍ട്ടന്‍ ഡീലിന് താല്‍പര്യമില്ല എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.കോവിഡ് മൂലം ബിസിനെസ് മോശം ആയ ബാഴ്സ പല താരങ്ങളെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്.

Leave a comment