ചെല്‍സിക്ക് ഇപ്പോള്‍ ആവശ്യമുള്ളത് വാന്‍ ഡൈക്കിനെ പോലെ ഒരു താരത്തിനെ – ഫ്രാങ്ക് ലെബോഫ്
വിർജിൽ വാൻ ഡൈക്കിനെ പോലുള്ള ഒരു താരത്തിനെ ചെൽസി കൊണ്ടുവരേണ്ടതുണ്ടെന്ന് ഫ്രാങ്ക് ലെബോഫ് പറയുന്നു, സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു വാന്‍ ഡൈക്കിനെ പോലെ ഒരു “വലിയ വ്യക്തിയെ” പുറകിൽ ഇറക്കാൻ ഫ്രാങ്ക് ലാംപാർഡിനോട് ഫ്രാങ്ക് ലെബോഫ് ആവശ്യപ്പെട്ടു.ചെല്‍സി അടുത്ത സീസണില്‍ ഹക്കിം സിയാക്ക്,ടിമോ വെര്‍ണര്‍ എന്നീ താരങ്ങളെ സൈന്‍ ചെയ്തു കഴിഞ്ഞു.
“ടീമിലെ എല്ലാവരും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.ഗോൾകീപ്പർ ഒരു വലിയ പ്രശ്നമാണ്, പക്ഷേ പ്രധാന പ്രശ്നം സെന്‍ട്രല്‍ ഡിഫണ്ടേര്സ് ആണ്.ഒരു വലിയ ഡിഫന്ററെ ചെല്‍സിക്ക് ആവശ്യമുണ്ട്.ലിവര്‍പൂളിന് വാന്‍ ഡൈക്ക് ഉള്ള പോലെ,റയലിന് റാമോസ് ഉള്ള പോലെ.വാന്‍ ഡൈക്ക് വന്നപ്പോള്‍ ലിവര്‍പൂളിലേ മറ്റ് ഡിഫണ്ടേര്സ് വാന്‍ ഡൈക്കിനെ കണ്ട് പഠിക്കാന്‍ തുടങ്ങി.റാമോസ് റയല്‍ താരങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാണ്.” ഫ്രാങ്ക് ലെബോഫ് ഇഎസ്പിഎന്‍ എഫ്സിയോട് പറഞ്ഞു.






































