അന്ന് മികച്ച പ്രകടനം കാഴ്ച്ചവക്കുന്നവര് ജയിക്കും – വരാനെ
റയല്‍ മാഡ്രിഡും മാഞ്ചെസ്റ്റര്‍ സിറ്റിയും തമ്മിലുള്ള പോരാട്ടത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ ” ആ ദിവസത്തെ മികച്ച ടീം വിജയിക്കും ” എന്ന് റാഫേൽ വരാനെ അഭിപ്രായപ്പെട്ടു.ചാമ്പ്യൻസ് ലീഗിന്റെ അവസാന റൌണ്ട് ഓഫ് 16 മല്‍സരത്തിന്റെ രണ്ടാം പാദത്തിനായി മാഡ്രിഡ് വെള്ളിയാഴ്ച മാഞ്ചസ്റ്ററിലേക്ക് പോകും. ഗബ്രിയേൽ ജീസസ്, കെവിൻ ഡി ബ്രൂയിൻ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ സ്പാനിഷ് തലസ്ഥാനത്ത് വിജയം കണ്ട സിറ്റിക്കാണ് എത്തിഹാദ് സ്റ്റേഡിയത്തിലെ മല്‍സരത്തില്‍ നേരിയ മുന്‍തൂക്കം.
“ഞങ്ങൾ റയൽ മാഡ്രിഡാണ്.ഞങ്ങൾക്ക് എല്ലാ ദിവസവും ജയിക്കാൻ ആഗ്രഹമുണ്ട്.സാധ്യമായതെല്ലാം നേടാനും ആ രീതിയിൽ കൂടുതൽ ആത്മവിശ്വാസം നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു.അന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീം വിജയിക്കും.വിജയിക്കാനുള്ള വിശപ്പും ആവശ്യമായ നിശ്ചയദാർഡ്യവുമായി ഞങ്ങൾ കളിക്കാന്‍ ഇറങ്ങും. ” അദ്ദേഹം ക്ലബ് വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോവില്‍ പറഞ്ഞു.






































