Foot Ball Top News

വിജയത്തില്‍ പങ്കെടുത്തില്ല ഓസിലിനേ കുറ്റപ്പെടുത്തി മുന്‍ ആഴ്സണല്‍ താരം

August 3, 2020

വിജയത്തില്‍ പങ്കെടുത്തില്ല ഓസിലിനേ കുറ്റപ്പെടുത്തി മുന്‍ ആഴ്സണല്‍ താരം

ആഴ്സണലിനെക്കുറിച്ച് മെസൂട്ട്  ഓസിലിന്  ഒരു മതിപ്പും ഇല്ലെന്നും  ടീമിന്റെ എഫ്എ കപ്പ് ആഘോഷങ്ങളിൽ ചേരുന്നതിന് പകരം തുർക്കിയിലേക്ക് പോയ ഓസില്‍  തന്റെ സ്വാർത്ഥത പ്രകടിപ്പിച്ചുവെന്നും മുന്‍ ആഴ്സണല്‍ താരമായ   പെറി ഗ്രോവ്സ് അഭിപ്രായപ്പെട്ടു.ശനിയാഴ്ച വെംബ്ലിയിൽ ചെൽസിയെ 2-1 ന് തോൽപ്പിച്ച ഗണ്ണേഴ്സ് ചരിത്രത്തിൽ 14 ആം തവണയാണ്  എഫ്എ ട്രോഫി ഉയർത്തുന്നത്.

 

അവസാന വിസിലിന് ശേഷം കളിക്കാരും മാനേജ്മെന്‍റ്  സ്റ്റാഫും ആഘോഷങ്ങൾ തുടർന്നെങ്കിലും മിഡ്ഫീൽഡർ ഓസിൽ ഇതിലൊന്നും  പങ്കെടുത്തില്ല.കപ്പ് നേടിയതിന് ശേഷം ഓസില്‍ ഓബ്മായെങ് കിരീടം ഉയര്‍ത്തുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.എന്നാല്‍ പെറി ഗ്രോവ്സിന് ഇത് പോരായിരുന്നു.സന്തോഷം പങ്കുവക്കേണ്ടത് വാട്ട്സ്ആപ്പിലോ അല്ലെങ്കില്‍ ഫേസ്ബുക്കിലോ ഒന്നുമല്ല നേരിട്ട് പറയുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ് എന്നും അദ്ദേഹം ടോക്ക് സ്പോര്‍ട്ടിനോട് പറഞ്ഞു.

Leave a comment