ഇവിടെ തുടര്നാല് ഓബമെയാങിന് ക്ലബ് ലെജന്‍ഡ് ആകാം – മൈക്കല്‍ അര്‍ട്ടേറ്റ
ആഴ്സണലിൽ തുടര്‍ന്നുകൊണ്ട് ക്ലബ്ബ് ലെജന്‍ഡ് ആകാൻ പിയറി-എമെറിക് ഓബമെയാങിനെ കൊണ്ട് കഴിയുമെന്ന് മാനേജര്‍ മൈക്കൽ അർട്ടെറ്റ.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ സെമി ഫൈനലിൽ ജയിച്ചതുപോലെ ഓബാമിയാങ് രണ്ട് ഗോളുകളും നേടി ചെൽസിക്കെതിരെ 2-1 നു എഫ്എ കപ്പ് ഫൈനൽ വിജയം പൂർത്തിയാക്കി. 2018 ജനുവരിയിൽ ഗണ്ണേഴ്സിൽ ചേർന്നതിനുശേഷം മുൻ ബോറുസിയ ഡോർട്മണ്ട് ഫോർവേഡിന്റെ പേരില്‍ 70 ഗോളുകളുണ്ട്, എന്നാൽ ആഴ്സണലില്‍ അദ്ദേഹത്തിന്റെ ഭാവി ഇതുവരെ വ്യക്തമല്ല.
ഈ ഫുട്ബോൾ ക്ലബ്ബിൽ ഞങ്ങൾക്ക് എല്ലായ്പ്പോഴും അവിശ്വസനീയമായ സ്ട്രൈക്കർമാരുണ്ടായിരുന്നു.അവരുടെ പേരിനൊപ്പം തന്നെ വരും ഓബമെയാങും.ട്രോഫികൾ നേടുന്നതിലൂടെ അദ്ദേഹം ക്ലബിനോട് കൂടുതൽ അടുക്കുകയും കൂടുതൽ കാലം ഇവിടെ തുടരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.ഞങ്ങൾക്ക് കൂടുതൽ സമയം അവനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”അര്‍ട്ടേറ്റ കപ്പ് നേടിയ ശേഷം പറഞ്ഞു.






































