സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ പറ്റിയ അവസരം ആണിത് – വെയ്ന്‍ റൂണി
മാഞ്ചസ്റ്റർ സിറ്റിക്ക് “ചാമ്പ്യൻസ് ലീഗ് നേടുന്നതിനുള്ള ഇതിലും മികച്ച അവസരം ഒരിക്കലും ലഭിച്ചേക്കില്ല എന്ന് മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം വെയ്ന്‍ റൂണി.തന്‍റെ റൈവല്‍ ക്ലബായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് റയലിന് എതിരായ മല്‍സരത്തില്‍ പിന്തുണ നല്‍കുകയും ചെയ്തു റൂണി.ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 രണ്ടാം ഘട്ടത്തിനായി സിറ്റി മാഡ്രിഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യും.
“ചാമ്പ്യൻസ് ലീഗ് നേടാൻ സിറ്റിക്ക് ഇതിലും മികച്ച അവസരം ലഭിക്കാനിടയില്ല, “മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ടൈംസിനായുള്ള തന്റെ ഏറ്റവും പുതിയ കോളത്തിൽ എഴുതിയത് ഇങ്ങനെ .” സെർജിയോ റാമോസിനെ സസ്പെൻഡ് ആയതിനാല്‍ റയലിന്‍റെ പ്രതിരോധത്തിന് വലിയ നഷ്ടമാണ്, സിറ്റി സ്കോർ ചെയ്യുമെന്ന് ഞാൻ കരുതുന്നു.” എന്നും അദ്ദേഹം തന്‍റെ കോളത്തില്‍ പറഞ്ഞു.






































