“എനിക്ക് മെസ്സിയെ തടയാന്‍ ആവുക സ്വപ്നങ്ങളില്‍ മാത്രം “- ഗട്ടൂസോ
ലയണൽ മെസ്സിയെ സ്വപ്നങ്ങളിലോഅല്ലെങ്കില്‍ പ്ലേസ്റ്റേഷനിലോ മാത്രമേ മാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് നാപോളി ഹെഡ് കോച്ച് ഗട്ടൂസോ.ഈ മാസം എട്ടാം തീയതി ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്പ് നൌവില്‍ വച്ച് ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 രണ്ടാം പാദത്തില്‍ നപോളി ബാഴ്സയെ നേരിടും.
ആറ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ എസി മിലാൻ മിഡ്ഫീൽഡർ ഗട്ടൂസോ മാധ്യമപ്രവർത്തകരോട് പറഞത് ഇങ്ങനെ”എന്റെ സ്വപ്നങ്ങളിൽ മാത്രമേ എനിക്ക് മെസ്സിയെ തടയാന്‍ കഴിയൂ അല്ലെങ്കിൽ എന്റെ മകന്റെ പ്ലേസ്റ്റേഷനിൽ ഞാൻ നാപോളി vs ബാഴ്‌സലോണ മല്‍സരം കളിക്കുകയാണെങ്കില്‍ ഇന്നത്തെതിനേക്കാൾ 10-15 കിലോഗ്രാം കുറവായിരുന്ന സമയത്ത് കളിക്കുമ്പോൾ അവനെ തടയാന്‍ കഴിയും.”






































