Foot Ball Top News

അങ്ങനെ ഇറ്റാലിയന്‍ ലീഗും തീരുന്നു

August 2, 2020

അങ്ങനെ ഇറ്റാലിയന്‍ ലീഗും തീരുന്നു

യൂറോപ്പിലെ പ്രമുഘ ലീഗുകളില്‍ എല്ലാം തന്നെ തീര്‍ന്നിരിക്കുന്നു.ഫുട്ബോള്‍ ആരാധകര്‍ക്ക് സമാധാനം ഉണ്ടായിരുന്നത് ഇറ്റാലിയന്‍ ശെരി എ ഉള്ളതായിരുന്നു.എന്നാല്‍ നാളെ രാവിലെയോടെ ആ കാര്യത്തിലും തീരുമാനം ആയി.ഇന്ന് ഇറ്റാലിയന്‍ സീരി എയില്‍ സ്പാലും ഫിയോറെന്‍റീനയും ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒമ്പതരക്ക് സ്പാലിന്റെ ഹോം ഗ്രൌണ്ടായ പാവോളോ മാസയില്‍ ആണ് മല്‍സ  നടക്കുക.

ലീഗില്‍ അവസാന സ്ഥാനക്കാരാണ് സ്പാല്‍,ഫിയോറെന്‍റീന പത്താം സ്ഥാനത്തും.ഈ സീസണില്‍ ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം നേടിയത് ഫിയോറെന്‍റീന ആയിരുന്നു.ഇതോടെ റെലഗേഷന്‍ നേരിട്ട സ്പാലിന് വിജയം നേടി ആരാധകര്‍ക്ക് സന്തോഷത്തോടെ ലീഗ് പൂര്‍ത്തികരിക്കാന്‍ ആയിരിക്കും ലക്ഷ്യമിടുക.കഴിഞ്ഞ മല്‍സരത്തില്‍ വെറോനയോട്  എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിട്ടുള്ള വരവാണ് സ്പാല്‍.

Leave a comment