Foot Ball Top News

അവസാന മല്‍സരം ഗംഭീരമാക്കി ഇന്‍റര്‍

August 2, 2020

അവസാന മല്‍സരം ഗംഭീരമാക്കി ഇന്‍റര്‍

ഈ സീസണിലെ അവരുടെ അവസാന ലീഗ് മല്‍സരത്തില്‍ ജയം നേടി ഇന്‍റര്‍ മിലാന്‍.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ എതിരിലാത്ത രണ്ട് ഗോളിന് ആണ് ഇന്‍റര്‍ മിലാന്‍ അറ്റ്ലാന്‍റയെ പരാജയപ്പെടുത്തിയത്.ഇതോടെ രണ്ടാം സ്ഥാനം ഇന്‍ററിന് ലഭിച്ചു.ഒന്നാം സ്ഥാനത്തുള്ള യുവന്‍റസിന് 83 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള ഇന്‍റര്‍ മിലാന്‍ 82 പോയിന്‍റും ആണ് ഉള്ളത്.

 

മല്‍സരം തുടങ്ങി ആദ്യ മിനുട്ടില്‍  തന്നെ ഗോള്‍ നേടി ഡാനിലോ ഡി അംബ്രോസിയോ ഇന്‍ററിന് ലീഡ് നേടി കൊടുത്തു.അഷ്ലി യങ് ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്.20 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി ഇന്‍റര്‍ വീണ്ടും അറ്റ്ലാന്‍റയെ പ്രതിരോധത്തില്‍ ആക്കി.ഇത്തവണ ഗോളിന് വഴിയൊരുക്കിയത് റോബര്‍ട്ടോ ഗാഗ്ളിയാര്‍ദിനി ആണ്.71 ആം മിനുട്ടില്‍ ലൌത്താറോ മാര്‍ട്ടിനസിന് പകരം അലക്സിസ് സാഞ്ചസിനെ ഇറക്കി.

 

 

Leave a comment