എറിക്ക് ഗാര്‍സിയ ഈ സമ്മറില്‍ ബാഴ്സയുടെ പ്രധാന ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്
മാഞ്ചസ്റ്റർ സിറ്റി സെന്റർ ബാക്ക് ഏറിക്ക് ഗാർസിയയാണ് ബാഴ്സലോണയുടെ പ്രധാന ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്.മാൻചെസ്റ്റര്‍ സിറ്റി ഡിഫെൻഡറുടെ കരാർ നീട്ടാൻ ആഗ്രഹിക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്.ബാഴ്സയുടെ ക്യാപ്റ്റന്മാരില്‍ ഒരാളായ ജെറാര്‍ഡ് പിക്വെ യുടെ ദീര്‍ഗ കാല പിന്‍ഗാമിയായി ക്ലബ് കാണുന്ന താരമാണ് ഏറിക്ക് ഗാര്‍സിയ.
കഴിഞ്ഞ മാസം എറിക്ക് ഗാര്‍സിയയുടെ ട്രാന്‍സ്ഫറിനെ കുറിച്ച് ചോദിച്ചപ്പോള്‍ പെപ് പറഞ്ഞിതങ്ങനെ “കരാർ പ്രകാരം അദ്ദേഹത്തിന് ഒരു വർഷം കൂടി ഉണ്ട്, ബാഴ്‌സലോണ ആഗ്രഹിക്കുന്നുവെങ്കിൽ അവർ അവനെ വിളിക്കണം.”ഇനിയും ഒരു കൊല്ലത്തെ കോണ്ട്രാക്റ്റ് ഉണ്ട് അദ്ദേഹത്തിന്.പെപ് സിറ്റി വിട്ടാല്‍ ഗാര്‍സിയയും ക്ലബ് വിടുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.മുന്‍ ബാഴ്സലോണ അകാഡെമി താരമാണ് എറിക്ക് ഗാര്‍സിയ.