സിദാന്‍റെ ട്രാന്‍സ്ഫര്‍ മോഹങ്ങള്‍ക്ക് പേരെസ് പൂട്ട്
സിനദീന്‍ സിദാന്‍ ലോസ് ബ്ലാങ്കോസിനെ സ്പാനിഷ് ലാ ലിഗാ ടൈറ്റിൽ വിജയത്തിലേക്ക് നയിച്ചു, പക്ഷേ ഒന്നോ രണ്ടോ മേഖലകൾ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്.എന്നാല്‍ ലോക റെകോര്‍ഡ് തുകയ്ക്ക് താരങ്ങളെ സ്വന്തമാക്കാന്‍ കഴിവുള്ള റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പേരെസ് ഈ സമ്മറില്‍ വലിയ ട്രാന്‍സ്ഫറുകള്‍ വേണ്ട എന്ന് വച്ചിരിക്കുകയാണത്രെ.
ഒരാഴ്ച മുമ്പ് എൽ ട്രാൻസിസ്റ്ററോട് നടത്തിയ അഭിമുഘത്തില്‍ പേരെസ് പറഞ്ഞത് ഇങ്ങനെ “സ്ഥിതി വളരെ മോശമാണ്,കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ സഹായിക്കുന്നതിന് ശമ്പളം വെട്ടിക്കുറയ്ക്കാൻ കളിക്കാരോട് ആവശ്യപ്പെട്ടു.”ഈ അവസ്ഥ കഴിഞ്ഞാല്‍ ഇനിയും പുതിയ സൈനിങ്ങുകള്‍ ഞങ്ങള്‍ നടത്തും” എന്നും അദ്ദേഹം പറഞ്ഞു.അയാക്സ് താരം വാന്‍ ഡി ബീക്ക്,യുണൈറ്റഡ് താരം പോള്‍ പോഗ്ബ എന്നിവരെ മാഡ്രിഡ് കഴിഞ്ഞ സീസണുകളില്‍ സമീപിച്ചെങ്കിലും ഡീല്‍ മാത്രം നടന്നില്ല.