Foot Ball Top News

റയലുമായുള്ള മല്‍സരം ഞങ്ങള്‍ക്ക് ഫൈനല്‍ പോലെയാണ് – പെപ്

July 26, 2020

റയലുമായുള്ള മല്‍സരം ഞങ്ങള്‍ക്ക് ഫൈനല്‍ പോലെയാണ് – പെപ്

ചാമ്പ്യൻസ് ലീഗ് ഏറ്റുമുട്ടലില്‍ സിനെഡിൻ സിദാന്‍റെ  ടീമിനെ ഒരു ഫൈനലില്‍ കളിക്കുന്നു എന്ന  പരിഗണിക്കണനയോടെ ആയിരിക്കും ഞങ്ങള്‍ സമീപിക്കുക  എന്ന്  സിറ്റിയുടെ കോച്ച് പെപ് ഗാര്‍ഡിയോള.2019-20 ൽ ആദ്യമായി യൂറോപ്പിലെ എലൈറ്റ് ക്ലബ് മത്സരത്തിൽ വിജയിക്കാനാണ് സിറ്റി ലക്ഷ്യമിടുന്നത്, എന്നാൽ ആദ്യം 13 തവണ വിജയികളായ മാഡ്രിഡിനെ മറികടക്കുക എന്ന വമ്പന്‍ ലക്ഷയം അവരുടെ മുന്നില്‍ ഇപ്പോഴുണ്ട്.ആദ്യ പാതത്തില്‍ 2-1 നു സിറ്റിയുടെ പക്ഷത്ത് ആയിരുന്നു വിജയം.

 

“എനിക്ക് വേണ്ടത് ഒരു നല്ല ഗെയിം ആണ്,  ഇത് തികച്ചും ഒരു ഫൈനലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മാഡ്രിഡിനെ സംബന്ധിച്ചിടത്തോളവും  ഇത് ഒരു ഫൈനലാണ്.തെറ്റുകൾ വരുത്താതിരിക്കാനും  മികച്ച ഒരു ഫുട്ബോൾ ഗെയിം കളിക്കാനുമാണ്  ഞങ്ങളുടെ പദ്ധതി.” പെപ് അഭിപ്രായപ്പെട്ടു.

 

 

Leave a comment