യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് റേസ്; റൊണാള്‍ഡോ – ഇമൊബൈല്‍ പോര് മുറുകുന്നു
യൂറോപ്യന്‍ ലീഗ് അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള താരങ്ങളുടെ മല്‍സരം മുറുകുകയാണ്.ജര്‍മന്‍ ബുണ്ടസ്ലിഗ,സ്പാനിഷ് ലാലിഗ,ഫ്രഞ്ച് ലീഗ് 1 എന്നീ ലീഗുകള്‍ സീസണ്‍ തീര്‍ത്തെങ്കിലും ഇനിയും ഇറ്റാലിയന്‍ സീരി എ,ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് എന്നിവ ഇനിയും തീരാനുണ്ട്.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നോ രണ്ടോ റൌണ്ട് മല്‍സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഇറ്റാലിയന്‍ സീരി എയില്‍ മൂന്നോ നാലോ റൌണ്ടുകള്‍ ഇനിയും ബാക്കിയുണ്ട്.
കഴിഞ്ഞ കൊല്ലത്തെ ഗോള്‍ഡന്‍ ബൂട്ട് വിജയി ബാഴ്സലോണ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ്.കഴിഞ്ഞ മൂന്ന് സീസണുകളില്‍ തുടര്‍ച്ചയായി മെസ്സിയാണ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് വിജയിയായത്.മെസ്സിക്ക് ആറ് ഗോള്‍ഡന്‍ ബൂട്ട് ഉണ്ടെങ്കില്‍ റോനാള്‍ഡോയ്ക്ക് നാല് ഗോള്‍ഡന്‍ ബൂട്ട് ആണുള്ളത്.ഇവര്‍ക്ക് ശേഷം ഒന്നില്‍ കൂടുതല്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ ചില്ലരില്‍ തിയറി ഹെന്രി,ലൂയിസ് സുവാരസ്,ഡിയഗോ ഫോര്‍ലാന്‍,ഗെര്ഡ് മുള്ളര്‍ എന്നിവര്‍ ഉള്‍പ്പെടും.
1) റോബര്‍ട്ട് ലെവന്ദോസ്ക്കി
ഗോള്‍സ് – 34
പോയിന്‍റ്സ് -68
2) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഗോള്‍സ് – 30
പോയിന്‍റ്സ് – 60
3) സിറോ ഇമൊബൈല്‍
ഗോള്‍സ് – 30
പോയിന്‍റ്സ് – 60
4) ടിമോ വെര്‍ണര്‍
ഗോള്‍സ് – 28
പോയിന്‍റ്സ് – 56
5) ലയണല്‍ മെസ്സി
ഗോള്‍സ് – 25
പോയിന്‍റ്സ് – 50






































