THE ORIGINAL GOAT- Zinadine Zidan [O G]
“താൻ രംഗത്തുണ്ടെങ്കിൽ അവിടെ ബാക്കി എല്ലാവരും അപ്രസക്തം” – സിദാന്റെ ഫുട്ബോൾ ജീവിതം വളരെ പ്രസക്തമായി ഇങ്ങനെ ചിത്രീകരിക്കാൻ സാധിക്കും. 2008, 2006 ലോക കപ്പുകൾ, 2000 യൂറോ കപ്പ്, 2003 ചാമ്പ്യൻസ് ലീഗ് ഫൈനൽ പിന്നെ ഒറ്റവനവധി ലാ ലിഗ സീസണുകളിലും അദ്ദേഹം അത് തെളിയിച്ചു കാണിച്ചിട്ടണ്ട്. ഒരു മാനേജർ എന്ന നിലയിൽ 2016 ചാമ്പ്യൻസ് ലീഗ് ഫൈനലും. ബദ്ധവൈരികളായ അത്ലറ്റികോയെ സിദാന്റെ നേത്രത്വത്തിൽ റയൽ പരാജയപ്പെടുത്തിയ മത്സരം ലോക ക്ലാസ്സിക്കുകളിൽ ഒന്നും. പുറകെ ഒരു ലാ ലിഗ കിരീടവും, തുടരാരെ തുടരെ രണ്ടു ചാമ്പ്യൻസ് ലീഗും.
2018 ൽ ലീഗ് അടിക്കാൻ സാധിക്കാതിരുന്ന കാരണത്താൽ പുറത്തേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചു. എന്നാൽ രണ്ടു മാനേജർമാരെ ഒരു വർഷത്തിനുള്ളിൽ പരീക്ഷിച്ചു മടുത്ത റയലിലേക്ക് തികച്ചു ഒരു കൊല്ലം കഴിയാറാവുമ്പോൾ മടക്കവും.
ആദ്യ തീരുമാനം തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോയ വിടവ് നികത്തുക. ആരും ക്ലബിന് മുകളിൽ അല്ല എന്ന് തന്നെ തെളിയിക്കണം. നിപുണമായ 5 സൈനിംഗുകൾ – മിലിറ്റവോ, ഫെർലാൻഡ് മിണ്ടി, ലുക്കാ യോവിച്ഛ്, ഈഡൻ ഹസാഡ്, റോഡ്രിഗോ. അതിൽ യോവിച്ഛ് നിരാശപെടുത്തിയെങ്കിലും നല്ല സാദ്ധ്യതകൾ ഉള്ള താരം തന്നെയാണ് യോവിച്ഛ്. പരിക്കുകൾ ഹസാദിന്റെ സീസൺ ദുർബലപ്പെടുത്തിയെങ്കിലും അയാളുടെ നല്ല നാളുകൾ വരാൻ ഇരിക്കുന്നതെ ഉള്ളു. എഡർ മിലീറ്റാവോ, ഫെർലെൻ മെൻഡി എന്നിവർ മികച്ച സൈനിംഗുകളായി മാറി. മാത്രമല്ല യോവിച്ഛ് തിളങ്ങാതായപ്പോൾ പഴയ പടകുതിരയായ ബേനസീമക്ക് പൂർണ വിശ്വാസപിന്തുണ നൽകുകയും ആ വിടവ് നികത്തുകയും ചെയ്തു.
സെർജിയോ റാമോസ് എന്ന നായകനെ സ്വതന്ത്രമാക്കി. ടോണി ക്രൂസ്, കസെമിറോ, ലുക്കാ മോഡ്രിച്ഛ് എന്നീ പതിവുകാരിൽ നിന്ന് പരമാവധി സംഭാവനകൾ സ്വീകരിച്ചു.ഫെഡറികോ വാൽവാർദെ എന്നീ പവിഴയത്തിനെ മെനഞ്ഞെടുത്തു. ആദ്യ ഘട്ടങ്ങളിൽ പലരും എഴുതി തള്ളിയ കോർട്‌വായെ പ്രതാപത്തിലേക്കു മടക്കി കൊണ്ട് വന്നു. അങ്ങനെ അയാൾ ഒരു ടീം വിടവുകൾ നികത്തി വാർത്തെടുക്കുകയായിരുന്നു..
4 സീസണുകളിൽ നിന്നായി 11 ട്രോഫികൾ. അതിൽ രണ്ടു ലാ ലിഗയും മൂന്നു ചാമ്പ്യൻസ് ലീഗും. ഒരു 19 കളിയിലും ഒരു ട്രോഫി. മാഡ്രിഡ് കണ്ട ഏറ്റവും മികച്ച മാനേജർ ആയി സുസു മാറിക്കഴിഞ്ഞിരിക്കുന്നു. അതെ..അദ്ദേഹത്തിന് ഗോട്ട് [GOAT] എന്ന പദവി ചേരില്ല…he is the original goat; OG