സസുവോളോ 3 – 3 യുവന്റസ്; യുവക്ക് വീണ്ടും സമനില കുരുക്ക്
ആവേശകരമായ മത്സരത്തിൽ സസുവോളോ – യുവന്റസ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടിയപ്പോൾ ഇറ്റലി കണ്ടത് ഈ സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. സമനിലയോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസും രണ്ടാം സ്ഥാനത്തുള്ള അറ്റലൻറ്റയും തമ്മിൽ ഉള്ള വിത്യാസം ഏഴു പോയിന്റായി കുറഞ്ഞു.
ഡാനിലോ, ഹിഗ്വിൻ, അലക്സ് സാൻഡ്രോ എന്നിവരാണ് യുവന്റസിന് വേണ്ടി വലചലിപ്പിച്ചത്. ആതിഥേയർക്കായി ടുറിസിച്ചു, ബെറാർഡി, കപ്യൂട്ടോ എന്നിവർ സ്കോറിന് ഷീറ്റിൽ ഇടം പിടിച്ചു. രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷമായിരുന്നു സസുവോളോയുടെ തിരിച്ചു വരവ്.