Foot Ball Top News

മാഞ്ചസ്റ്റർ സിറ്റി 2 – 1 ബോൺമൗത്ത്‌ ;പെപ്പിന് പുതിയ റെക്കോഡും

July 16, 2020

author:

മാഞ്ചസ്റ്റർ സിറ്റി 2 – 1 ബോൺമൗത്ത്‌ ;പെപ്പിന് പുതിയ റെക്കോഡും

മാഞ്ചസ്റ്റർ സിറ്റി ആയാസം കൂടാതെ താരതമ്യേന ദുർബലരായ ബോൺമൗത്തിനെ മറികടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗാർഡിയോളയുടെ ടീമിന്റെ വിജയം. ആതിഥേയർക്കായി ഡേവിഡ് സിൽവ [6′], ഗബ്രിയേൽ ജെസുസ് [39′] എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ ഡേവിഡ് ബ്രൂക്ക്സ് [88′] ബോൺമൗത്തിന്റെ ആശ്വസ ഗോൾ കണ്ടത്തി. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ഡേവിഡ് സിൽവയാണ് കളിയിലെ താരം.

യൂറോപ്പിലെ വിലക്ക് മറിയത്തിന്റെ സന്തോഷത്തിൽ കളിക്കുന്ന സിറ്റിയെ പ്രകടമായി തന്നെ കാണാൻ സാധിച്ചു. ഡി ബ്രൂയ്‌ന, സ്റ്റെർലിങ്, മഹ്റെസ് എന്നിവർക്ക് വിശ്രമം നൽകിയിട്ടും അനായാസ വിജയം. മറ്റൊരു പ്രിത്യേകത വിജയത്തോടെ പെപ് പ്രീമിയർ ലീഗിൽ പുതിയ റെക്കോഡും കുറിച്ചു എന്നുള്ളതാണ്. 150 മത്സരങ്ങളിൽ സിറ്റിയെ നയിച്ച അദ്ദേഹം അവർക്ക് 111 വിജയമാണ് സമ്മാനിച്ചത്. വിജയ ശതമാനം ആകട്ടെ 64 %. അലക്സ് ഫെർഗുസണോ, ആർസൺ വെങ്ങർക്കോ പോലും അവകാശപ്പെടാനില്ലാത്ത അത്ര വിജയ ശതമാനമാണ് ഇത്.

 

Leave a comment