ലാലിഗയില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍
ലാലിഗയില്‍ ഇന്ന് ആവേശമൂറുന്ന രണ്ട് മല്‍സരങ്ങള്‍.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പതിനൊന്നരക്ക് വിയാറയല്‍ vs റയല്‍ സോസിദാദ് മല്‍സരം നടക്കും.വിയാറയലിന്‍റെ ഹോം ഗ്രൌണ്ടായ എല്‍ മഡ്രിഗാളില്‍ വച്ചാണ് മല്‍സരം.പോയിന്‍റ് ടേബളില്‍ വിയാറയല്‍ അഞ്ചാം സ്ഥാനത്തും റയല്‍ സോസിദാദ് എട്ടാം സ്ഥാനത്തുമാണ്.വിയാറയലിന് ആദ്യ നാല് സ്ഥാനതത് എത്താന്‍ വളരെ അധികം ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ അവസ്ഥയില്‍.നാലാം സ്ഥാനത്തുള്ള സേവിയയെക്കാള്‍ ഒന്‍പത് പോയിന്‍റുകള്‍ക്ക് പുറകിലാണ് വിയാറയല്‍.ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം വിയാറയലിന് ഒപ്പം ആയിരുന്നു.
ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് തന്നെ അലാവസ് vs ഗെറ്റാഫെ മല്‍സരം നടക്കും.അലാവസ് ഹോം ഗ്രൌണ്ട് മെന്‍റിസോറോസയില്‍ വച്ചാണ് മല്‍സരം.പോയിന്‍റ് പട്ടികയില്‍ ഗെറ്റാഫെ ആറാം സ്ഥാനത്തും അലാവസ് പതിനേഴാം സ്ഥാനത്തുമാണ്.