Foot Ball Top News

അത്ലറ്റിക്കോ മാഡ്രിഡ് നാളെ ഇറങ്ങും

July 11, 2020

അത്ലറ്റിക്കോ മാഡ്രിഡ് നാളെ ഇറങ്ങും

നാളെ സ്പാനിഷ് ലാലിഗയില്‍ പോയിന്‍റ് ടേബളില്‍ മൂന്നാം  സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ ബെറ്റിസിനെ നേരിടും.നാളെ ഇന്ത്യന്‍ സമയം ഒന്നരക്ക് അത്ലറ്റിക്കോ മാഡ്രിഡ് ഹോം ഗ്രൌണ്ടായ വാണ്ട മെട്രോ പൊളിറ്റനോയില്‍ വച്ച് നടക്കും.പോയിന്‍റ് ടേബളില്‍ പതിമൂന്നാം സ്ഥാനത്താണ് റയല്‍ ബെറ്റിസ് ഇപ്പോള്‍.ഈ സീസണില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം അത്ലറ്റിക്കോ മാഡ്രിഡിന് ആയിരുന്നു.

 

കൊറോണക്ക് ശേഷം മികച്ച ഫോമിലാണ് അത്ലറ്റിക്കോ മാഡ്രിഡ്.ഇടവേളക്ക് ശേഷം ഇതുവരെ അവര്‍ തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല.കഴിഞ്ഞ മല്‍സരത്തില്‍ സെല്‍റ്റ വിഗോയുമായി സമനില നേടിയുള്ള വരവാണ് അത്ലറ്റിക്കോ മാഡ്രിഡ്.റയല്‍ ബെറ്റിസ് ഒസാസുനയെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിട്ടുള്ള വരവാണ്.വിജയം നേടിയാല്‍ അത്ലറ്റിക്കോ മാഡ്രിഡിന് ആദ്യ നാല് സ്ഥാനത്ത് തുടരുന്നത് ഉറപ്പിക്കാം .

Leave a comment