Editorial Foot Ball Top News

ശോഭിക്കട്ടെ ഈ ഭാവി…

July 6, 2020

ശോഭിക്കട്ടെ ഈ ഭാവി…

ഇംഗ്ളണ്ടിലെ ഏറ്റവും മികച്ച അക്കാദമിയെതെന്ന ചോദ്യത്തിനു നിസംശയം ഉത്തരം പറയാം ചെൽസിയുടേതാണെന്ന്. എന്നാൽ മാറി മാറി വരുന്ന മാനേജർമാറാരും കണ്ണടച്ചു വിശ്വസിച്ചു അക്കാദമി താരങ്ങളെ സീനിയർ ടീമിലുപയോഗിച്ചിട്ടില്ല എന്നത് വാസ്തവം ….

2018-19 സീസണിൽ മാനേജർ പദവി വിട്ടെറിഞ്ഞു സാറി യുവന്റസിലേക്ക് ചേക്കേറിയതോടെ ചെൽസിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്ന ലാംപാർഡ് ചെൽസിയുടെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു.ഈ സമയം അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ടീമിനെ നയിക്കുക അത്ര എളുപ്പമല്ലായിരുന്നു കാരണം ട്രാൻസ്ഫർ ബാനും ഒപ്പം ഹസാർഡ് ടീം വിട്ടതും പ്രതിരോധത്തിലാക്കിയിരുന്നു …

ഇനി നമുക്ക് ആമുഖത്തിൽ നിന്നും വ്യാകുലപ്പെടാനില്ലാത്ത ഭാവി താരത്തെ പരിചയപ്പെടാം .മറ്റാരുമല്ല ബില്ലി ക്ലിഫോർഡ് ഗിൽമൗറിനെകുറിച്ചാണ് .2001 ജൂൺ മാസം 11 തിയ്യതി സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ ജനനം .ചെറുപ്പത്തിലേ ഫുട്ബോളിനോട് കമ്പം കാണിച്ചിരുന്ന ബില്ലിയെ മാതാപിതാക്കൾ എട്ടാം വയസ്സിൽ റേഞ്ചേഴ്സ് അക്കാദമിയിൽ ചേർത്തു ,പിന്നീട് അവന്റെ കളി മികവ് കണ്ട് അവർ 2017ൽ അവനെ 500000 യൂറോയിക്ക് ചെൽസിയിലേക്ക് കൈമാറി .തന്റെ 16 മത് ജന്മദിനത്തിൽ ചെൽസി അണ്ടർ 18 ടീമിൽ ആർസെനലിനെതിരെ അരങ്ങേറ്റം കുറിച്ചു മത്സരത്തിൽ നിർണായക ഗോളും നേടികൊണ്ട് ശോഭിക്കാൻ പോന്ന ഭാവിയുടെ തുടക്കം ഗംഭീരമാക്കി….

2019 പ്രീ സീസൺ ഫ്രണ്ട്ലിയിൽ അവസരം ലഭിച്ച വഴി ചെൽസിയുടെ സീനിയർ കുപ്പായത്തിൽ അരങ്ങേറി .പിന്നീട് ലിവർപൂളുമായുള്ള സൂപ്പർ കപ്പിലും ലാംപാർഡ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല ….

അങ്ങനെ ബില്ലിയുടെ സ്വപ്ന സാക്ഷാത്കാരം പൂവണിഞ്ഞ ആ ദിനം കടന്നെത്തി ഓഗസ്ററ് 31 നു ഷെഫീൽഡിനെതിരെ 84മിനുറ്റിൽ ടീം രണ്ടിനെതിരെ ഒരു ഗോളിന് ലീഡെടുത്തു നിൽക്കുമ്പോൾ പ്രീമിയർ ലീഗിൽ കന്നി മത്സരത്തിന് വഴിയൊരുങ്ങി .എന്നാൽ അവസാന നിമിഷം ഗോൾ വഴങ്ങിയ ചെൽസിക്ക് മത്സരം സമനിലകൊണ്ട് ത്രിപ്തിപെടേണ്ടിവന്നു .ആ സമയം ചെൽസി ആരാധകർ മനസ്സിലെങ്കിലും ലാംപാർടിനേയും മോറിസിനെയും പ്രാകിയിട്ടുണ്ടാവാം ഈ പയ്യനെ ഈ സമയത്തിൽ ഇറക്കണമായിരുന്നോന്ന്.ലാംപാർഡിനോളം അറിയില്ലല്ലോ നമുക്ക് ….

സെപ്റ്റംബർ 25നു ലീഗ് കപ്പിൽ ഗ്രിംസ്ബിക്കെതിരെ 90 മിനിറ്റും മധ്യ നിരയിൽ ഫാബ്രിഗാസിനെ ഓർമപ്പെടുത്തുന്ന പാസുകളുമായി കളം നിറഞ്ഞപ്പോൾ 7:1 നു വിജയിച്ച ചെൽസി അടുത്ത റൗണ്ടിൽ എത്തി .പിന്നീട് എഫ് .എ കപ്പിൽ ലിവർപൂളിനെതിരെയായിരുന്നു ഗിൽമൗറിന്റെ തലവരമാറ്റിയെഴുതാൻ പോന്ന പ്രകടനം .തലങ്ങും വിലങ്ങും കണ്ണഞ്ചിപ്പിക്കുന്ന ലോംഗ് പാസ്സുകളും ത്രൂ ബോളുകൾ നൽകുന്നതിലുപരി ബോൾ റിക്കവറി ചെയ്യുന്നതും ഫാബിഞോ അടക്കമുള്ള ലിവർപൂൾ താരങ്ങളെ വട്ടം കറക്കുകയും ചെയ്തു .ഗിൽമൗറിൻറെ മികച്ച പ്രകടനത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ fa കപ്പിൽ നിന്നും പുറത്താക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു .കമ്പ്ലീറ്റ് മിഡ്‌ഫീൽഡറിന്റെ പരിവേഷമണിഞ്ഞ മുഖം കണ്ടാൽ ഓമനത്തം തോന്നുന്ന എന്നാൽ കളിയിൽ ഒട്ടും വിട്ടു വീഴ്ച്ച ചെയ്യാത്ത ബില്ലിയായിരുന്നു മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് ..

കഴിഞ്ഞയാഴ്ച്ച മാൻ സിറ്റിക്കെതിരെ ലാംപാർഡ് ഗിൽമൗറിന് അവസരം നൽകുമ്പോൾ കമന്ററിയെറ്റെർസ് പറഞ്ഞ ഒരുകാര്യമുണ്ട് FA കപ്പിൽ ലിവർപൂളിനെതിരെ ഇറങ്ങിയപ്പോൾ ഞാനടക്കം പലരും ചോദിച്ചു ഏതാണീ പയ്യൻ .എന്നാൽ മത്സരം അവസാനിച്ചപ്പോൾ ഒന്നുറപ്പായിരു ലാംപാർടിന്റെ കീഴിൽ ഇവന് ശോഭിക്കാൻ പറ്റും ഒരുപാട് പ്രതീക്ഷയുണ്ടെന്ന് …

Ohhhh Fabregas is magic, he wears a magic hat,
He could have signed for Arsenal, but he said no f*ck that,
He passes with his left foot, he passes with his right,
And when we win the league again, we’re gonna sing this song all night… 🎶🎶

ഈ സ്തുതി ഗാനം പാടാത്തവരായരും ചെൽസി ആരാധകർക്കിടയിലുണ്ടാവില്ല .അത്രത്തോളം ഓളമുണ്ടാക്കിയിരുന്നു സെസ്‌ക് ഫാബ്രിഗാസ് എന്നാ കുറിയ മജീഷ്യൻ .സെസ്‌ക് ടീം വിട്ട് വർഷങ്ങൾ കഴിയുമ്പോൾ അദ്ദേഹത്തിന്റെ അതെ സ്ഥാനത്തു ഫാബ്രിഗസിനെ തന്നെ ആരാധ്യപുരുഷനായി കാണുന്ന ഭാവിയിൽ സെസ്‌കിനെ പോലെയാവണമെന്ന് ആശയുള്ള ബില്ലി ഗിൽമൗറിനെ പറ്റി ഇതുപോലൊരു പ്രകീർത്തനഗാനം ബ്രിഡ്ജിനകത്ത് മുഴങ്ങികേൾക്കുമെന്നുറപ്പ് ,ലണ്ടൻ തെരുവുകളിൽ ചെൽസി ആരാധകർ അതിന്റെ അണിയറ പ്രവർത്തനത്തിലായിരിക്കാം ,നമുക്ക് കാത്തിരിക്കാം അതിവിദൂരമല്ലാത്ത ഭാവിയിൽ അവനെ വാഴ്ത്തിപാടുന്നത് കേൾക്കാൻ …!!

– Shihab Mohammed

Leave a comment