Foot Ball Top News

ഇന്‍റര്‍ മിലാന് തോല്‍വി

July 6, 2020

ഇന്‍റര്‍ മിലാന് തോല്‍വി

സീരി എയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്‍റര്‍മിലാനെ ഒന്‍മ്പതാം സ്ഥാനത്തുള്ള ബോളോഗ്ന പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്‍റര്‍ മിലാനെ ബോളോഗ്ന തോല്‍പ്പിച്ചത്.തോല്‍വിയോടെ ഇന്‍റര്‍ മിലാനും അറ്റ്ലാന്‍റയും ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒരു പോയിന്‍റിന്‍റെ വിത്യാസം മാത്രമാണ് ഉള്ളത്.ഈ  സീരി എ സീസണില്‍ ഒരു കാലത്ത് ലീഗ് കിരീടം വരെ നേടുമെന്ന് തോന്നിപ്പിച്ച ക്ലബ് ആയിരുന്നു ഇന്‍റര്‍ മിലാന്‍.ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഗട്ടത്തില്‍ നിന്നും അപ്രതീക്ഷിതമായി  പുറത്തായത്തിന് ശേഷമാണ് അവരുടെ മോശം സീസണ് തുടക്കമാകുന്നത്.

 

 

മല്‍സരത്തിന്‍റെ 22 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയത് ഇന്‍ററാണ്.റൊമേലൂ ലുകാക്കൂ ഗോളില്‍ ഇന്‍ററിന് താല്‍കാലിക ആധിപത്യം ലഭിച്ചിരുന്നു.എന്നാല്‍ രണ്ടാം ആക്രമിച്ച് കളിച്ച ബോളോഗ്ന ഒടുവില്‍ ലക്ഷ്യം കണ്ടു.ബോളോഗ്നയ്ക്ക് വേണ്ടി മൂസ ജുവാര,മൂസ ബാറോ എന്നിവരാണ്  ഗോള്‍ നേടിയത്.

Leave a comment