Foot Ball Top News

ആശ്വാസ വിജയം നേടി ബാഴ്സലോണ

July 6, 2020

ആശ്വാസ വിജയം നേടി ബാഴ്സലോണ

കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും സമനില നേടിയത്തിന്‍റെ ക്ഷീണം മാറ്റി വളരെ അധികം  ആധികാരികമായ വിജയം നേടി ബാഴ്സലോണ.വിയാറയലിന് എതിരെ ഒരു ഗോളിന് ബദലായി നാല് ഗോളുകള്‍ നേടി ബാഴ്സലോണ ശക്തമായി തിരിച്ചുവന്നു.വിജയം കൈവരിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ ഇപ്പോഴും രണ്ടാം സ്ഥാനത്ത് തന്നെയാണ് ബാഴ്സലോണ ഇപ്പോള്‍.

 

 

ബാഴ്സക്ക് വേണ്ടി  ഗോള്‍ നേടിയത് ആന്‍റോയിന്‍ ഗ്രീസ്മാന്‍,ലൂയിസ് സുവാരസ്,അന്‍സു ഫാട്ടി,പൌ ടോറസ്(ഓണ്‍ ഗോള്‍) എന്നിവരാണ്.വിയാറയലിന് വേണ്ടി ജെറാര്‍ഡ് മോറെനോ ആശ്വാസഗോള്‍ നേടി.ഇന്നലെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സെത്തിയെന്‍ ടീമിനെ കളിക്കാന്‍ ഇറക്കിയത്.മിഡ് ഫീല്‍ഡില്‍ സെര്‍ജി റോബര്‍ട്ടോ,പുയിജിന് പകരം ഇടം നേടി.രണ്ട് കളികളില്‍ പുറത്തിരുന്ന ഗ്രീസ്മാന്‍ ഇന്നലെ ആദ്യ ഇലവനില്‍ ഇറങ്ങി.ബാഴ്സലോണ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി മല്‍സരത്തില്‍  രണ്ട് അസിസ്റ്റുകള്‍ നല്‍കിയിരുന്നു.

Leave a comment