Foot Ball Top News

അത്ലറ്റിക്കോ ബിലിബാവോയ്ക്കും റയലിനെ പിടിച്ചുകെട്ടാനായില്ല

July 5, 2020

അത്ലറ്റിക്കോ ബിലിബാവോയ്ക്കും റയലിനെ പിടിച്ചുകെട്ടാനായില്ല

അപരാചിത കുതിപ്പ് തുടര്‍ന്നുകൊണ്ട് റയല്‍ മാഡ്രിഡ്.ഇടവേളക്ക് ശേഷം ഇതുവരെ തോല്‍വി അറിയാത്ത റയല്‍ മാഡ്രിഡ് തങ്ങളുടെ ഒന്നാം സ്ഥാനത്തിന് വെല്ലുവിളകള്‍ ഉയര്‍ത്താന്‍ ആരെയും സമ്മതിക്കുന്നില്ല.റയലിന്‍റെ വിജയ ഗോള്‍ നേടിയത് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ആണ്.മല്‍സരത്തില്‍ 73 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി സ്കോര്‍ ചെയ്തു റാമോസ് റയലിന്‍റെ വിജയനായകന്‍ ആയി.

 

 

തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും റാമോസ് പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി.കഴിഞ്ഞ മല്‍സരത്തിലും റയലിന്‍റെ വിജയ ഗോള്‍ നേടിയത് റാമോസ് തന്നെയാണ്.റയലിന്‍റെ കോച്ച് സിദാന്‍ ആദ്യ ഇലവനില്‍ പല മാറ്റങ്ങളും വരുത്തിയിരുന്നു.റോഡ്രിഗോ,അസന്‍സിയോ എന്നിവരാണ് റയലിന് വേണ്ടി ഇരു വിങ്ങുകളും കൈക്കാര്യം ചെയ്തത്.ക്രൂസിന് പകരം ഫെഡേ വാല്‍വേറെഡെ ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

 

 

Leave a comment