പ്രശ്നങ്ങള്‍ക്ക് നടുവില്‍ ബാഴ്സലോണ നാളെ ഇറങ്ങുന്നു
ലാലിഗയില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് വിയാറയലിനെ നേരിടും.വിയാറായല്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനാതാണുള്ളത്.വിയാറയലിന്റെ ഹോം ഗ്രൌണ്ടായ എല്‍ മാഡ്രിഗാളില്‍ വച്ചാണ് മല്‍സരം നടക്കുക.ഇന്നതെ മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബാഴ്സലോണ പ്രതീക്ഷിക്കുന്നുണ്ടാവില്ല.ഇന്ന് ബാഴ്സ വിജയിച്ചിലെങ്കില്‍ ഈ സീസണിലെ ലീഗ് കിരീടം അവര്‍ക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ബാഴ്സയുടെ ഒപ്പം ആയിരുന്നു.ഇന്നതെ മല്‍സരം ബാഴ്സലോണ കോച്ച് ക്വിക്കേ സെത്തിയന് പരീക്ഷണം ആയിരിക്കും.കഴിഞ്ഞ രണ്ട് മല്‍സരത്തിലും സമനില നേടിയ ബാഴ്സയുടെ പ്രകടനം ആരാധകരെ ചൊടിപ്പിച്ചിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ മോശം ഫോമിലായിരുന്ന സുവാരസിന് പകരം ആന്‍റോയിന്‍ ഗ്രീസ്മാനെ സ്ട്രൈക്കര്‍ റോളില്‍ ഇറക്കുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ടാവും.






































