റാമോസ് എന്ന് റയൽ മാഡ്രിഡ്ക്കാരുടെ രാമേട്ടൻ

2014 ഫൈനൽ റയൽ മാഡ്രിഡിന് ചില്ലറ കളി ആയിരുന്നില്ല. ബാഴ്സലോണയെ നേരിട്ട് എൽക്ലാസിക്കോ ലോകത്തെ ഏറ്റവും കവറേജ് ഉള്ള ഫുട്ബോൾ മത്സരം ആക്കി റയൽ മാറ്റാറുണ്ട്. എന്നിരുന്നാലും റയൽ മാഡ്രിഡിന്റെ ആജന്മ ശത്രുക്കൾ ബാർസ അല്ല. അത് സ്വന്തം പട്ടണത്തിൽ നിന്നുള്ള അത്ലറ്റികോ മാഡ്രിഡ് ആണ്. ബാർസ–റയൽ മത്സരത്തേക്കാൾ വാശിയുണ്ട് മാഡ്രിഡ്ക്കാരുടെയും കളിക്കാരുടെയും മനസ്സിൽ. റയൽ മാഡ്രിഡ്–അത്ലറ്റികോ മാഡ്രിഡ് മത്സരത്തിന് 2014 ചാമ്പ്യൻസ് ലീഗ് ഫൈനൽ അത്തരമൊരു മാഡ്രിഡ് ഡർബി ആയിരുന്നു.
കടലാസിലെ വൻ ശക്തികളായ റയലിന് അത്ലറ്റികോ മാഡ്രിഡിന്റെ റസിലിംഗ് ഫുട്ബോളിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആകാതെ ആദ്യമേ ഗോൾ വഴങ്ങേണ്ടിവന്നു, സ്കോർ 1-0. 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ചുറി ടൈമിലേക്ക് കടന്നിട്ടും അത്ലറ്റികോ കോട്ടയിൽ ഒരു വിള്ളൽ വീഴ്ത്താൻ റെയിലിന് ആയില്ല. എന്നാൽ 93ആം മിനിറ്റിൽ, കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ വിശ്വസ്ത പ്രതിരോധ ഭടന് സെർജിയോ റാമോസ് റെയലിനായി വലകുലുക്കി. ലൂക്കാ മോഡ്രിച്ചിന്റെ കോർണർ കിക്കിന് പറന്ന് ഹെഡ് ചെയ്തു അത്ലറ്റികോ പോസ്റ്റ് ഇടത് മൂലയിൽ റാമോസ് തുളച്ച കയറ്റി. റയലിനെ ജീവവായു തിരിച്ചുകിട്ടി. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ കളിയിൽ പിന്നീട് റയലിന്റെ സർവ്വാധിപത്യം ആയിരുന്നു. മൂന്നു ഗോളുകൾ തുടർച്ചയായി അടിച്ച് 4-1ന് റയൽ കപ്പ് ഉയർത്തി. എന്നാൽ റാമോസിൻറെ ആ ഗോൾ ഇല്ലായിരുന്നെങ്കിലോ. നിർണായക മത്സരങ്ങളിൽ അവസാന മിനിറ്റിൽ ഗോൾ അടിക്കുന്ന രാമൻ ഇഫക്ട് ഇവിടെ തുടങ്ങുന്നു.






































