Editorial Foot Ball Top News

ഡി ബ്രൂയിന – സിറ്റിയും ലിവർപൂളും തമ്മിലുള്ള വിത്യാസം

July 3, 2020

author:

ഡി ബ്രൂയിന – സിറ്റിയും ലിവർപൂളും തമ്മിലുള്ള വിത്യാസം

പ്രത്യക്ഷത്തിൽ യാതൊരു വ്യത്യാസവുമില്ലാത്ത രണ്ട്‌ ടീമുകൾ..
പൊസഷൻ,ബിൽഡ്‌ അപ്‌,ലിങ്ക്‌ അപ്‌,ഫോർമ്മേഷൻ,ചാമ്പ്യൻ ആറ്റിറ്റൂഡ്‌ തുടങ്ങി താരതമ്യം ചെയ്യാനാവുന്ന എല്ലാ മേഖലയിലും പ്രീമിയർ ലീഗിൽ ടോപ്‌ ചാർട്‌ ചെയ്യാവുന്ന രണ്ട്‌ ടീമുകൾ..
സൈഡ്‌ ലൈനിനപ്പുറം കാത്തിരിക്കുന്നത്‌ വിശദീകരണങ്ങളോ അടികുറിപ്പോ ആവശ്യമില്ലാത്ത രണ്ട്‌ മാനേജേഴ്സ്‌…
കിക്കോഫ്‌ ചെയ്യുന്ന നിമിഷം തൊട്ട്‌ ആ രണ്ട്‌ ടീമുകൾക്കുമിടയിൽ ഒരു വ്യത്യാസം ക്രിയേറ്റ്‌ ചെയ്യപ്പെടുകയാണ്..

ഒന്നിൽ കെവിൻ ഡിബ്രുയ്‌നെ കളിച്ചിരുന്നു..മറ്റൊന്നിൽ കെവിൻ ഡിബ്രുയ്‌നെ കളിച്ചിരുന്നില്ല എന്നത്‌..!!

വാട്ട്‌ എ പ്ലെയർ ഹി ഈസ്‌..!
വാട്ട്‌ എ പ്ലെയർ ഹി ഈസ്‌ ഇവോൾവിംഗ്‌ ഇൻ ടു..!!
വാട്ട്‌ എ ഡിസ്പേ ഐ വാസ്‌ വിറ്റ്‌നസിംഗ്‌..!!!

റോഡ്രിഗോ യും ഗുണ്ടോഗനും അടങ്ങുന്ന മിഡ്ഫീൽഡിനെ ആദ്യ നിമിഷങ്ങളിൽ തീർത്തും ഔട്ട്‌ പ്ലേ ചെയ്തിരുന്ന ലിവർപ്പൂൾ മിഡ്ഡിനും ഡിഫൻസീവ്‌ ലൈനിനുമിടയിൽ തുടർച്ചയായി കണ്ണികൾ പൊട്ടിക്കൊണ്ടിരിക്കുകയാണ്.
ദ്‌ മാസ്റ്റർ അൺലീഷിംഗ്‌ ഹിം സെൽഫ്‌..
ജീസസിനയാളെ തേടിയെത്തുന്ന പന്തുകളുടെ വേഗത നിർണ്ണയിക്കാനാകാത്ത നിമിഷങ്ങളിലെല്ലാം അയാൾ ഓഫ്‌ സൈഡ്‌ ട്രാപ്പിൽ പെടുന്നുണ്ട്‌..
ഡിബ്രുയ്‌നെ ജീസസിനെ അവിശ്വസിക്കാനോ തർക്കിക്കാനോ നിൽക്കുന്നില്ല..തളികയിലെന്ന വണ്ണം വച്ച്‌ നീട്ടുന്ന പന്തുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിപ്പിച്ചാണയാൾ മറുപടി പറയുന്നത്‌..
ഫോഡനെന്ന ടൈംഡ്‌ റണ്ണറും സ്റ്റർലിംഗ്‌ എന്ന കൗശലക്കാരനും വിംഗുകളിൽ നിന്ന് ഹാഫ്‌ സ്പേസുകളിലേക്ക്‌ ഡിഫന്റർ ഷോൾഡറുകളിലേക്ക്‌ പൊസിഷൻ മാറുന്ന നിമിഷം തന്നെ ആസന്നമായ മരണത്തെ മുൻ കൂട്ടി കണ്ട്‌ കാണും ക്ലോപ്‌..
ട്രന്റ്‌ അലക്സാണ്ടർ ആർന്നോൾഡിന് അയാളുടെ മാസ്റ്ററെ ലൈവ്‌ ആയി കണ്ടാസ്വാദിക്കാനായി എന്നല്ലാതെ ചെയ്യാൻ മറ്റൊന്നുമുണ്ടായിരുന്നില്ല..
ഇറങ്ങി വന്ന് സ്വീകരിക്കുന്ന പന്തുകളിൽ, ഒരു തവണ മാത്രം സ്പർശിച്ച്‌ കൊണ്ട്‌ ദിശ നൽകി അയക്കുന്ന പന്തുകളിൽ,
എല്ലായിടത്തും ഒരു ഫീഡർ എങ്ങനെയാകണമെന്നയാൾ കാണിച്ച്‌ കൊണ്ടേയിരുന്നു..
നാലാൾ മദ്ധ്യത്തിലും തിർത്തും ഒറ്റപ്പെട്ട നിമിഷങ്ങളിലും ഒരു ബുദ്ധസന്യാസി കണക്കേ അയാൾ സ്വാതികനായിരുന്നു..കമ്പോസ്ഡ്‌ ആയിരുന്നു..!
ലിവർപ്പൂൾ തോറ്റോ എന്ന ചോദ്യത്തിന് എട്ടുനിലയിൽ എന്ന് മറുപടി പറയാനെടുക്കുന്ന നിമിഷം കൊണ്ട്‌ തന്നെ ഞാൻ പറയും..കെവിൻ ഡിബ്രുയ്‌നെ ഞങ്ങളെ പാതാളത്തോളം ചവിട്ടി താഴ്ത്തിയിരിക്കുന്നു..
അയാളുടെ ബോളുകളെ തിരിച്ചറിയാൻ പാകത്തിൽ അഗ്യുറയോ സാനെ യോ മൈതാനത്ത്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന നിമിഷം തന്നെ ഭാഗ്യം എന്ന് മനസ്സ്‌ മറുപടി പറയുന്നുണ്ട്‌..

ലിവർപ്പൂൾ കളിയിലുണ്ടായിരുന്നു.. പന്ത്‌ കിട്ടുമ്പോഴൊക്കെ തങ്ങളാലാകും വിധം സിറ്റി യെ പരീക്ഷിക്കാൻ കിണഞ്ഞ്‌ ശ്രമിച്ചിരുന്നു..
പന്ത്‌ കാലിലില്ലാത്തപ്പോഴും കളി നിയന്ത്രിക്കുന്ന വിദ്യ ഡിബ്രുയ്നെ കാണിച്ച്‌ കൊണ്ടിരിക്കുമ്പോൾ ആരുമത്‌ കണ്ടുകാണില്ലെന്ന് മാത്രം..

കെവിൻ അയാളുടെ ഫുൾ സ്വിംഗ്‌ ൽ എത്തുന്ന മത്സരം തങ്ങളുടെ പ്രിയ ടീമിനെതിരെ ആകുന്നത്‌ എന്തൊരു കഷ്ടമാണ് എന്ന് നെടുവീർപ്പിടുമ്പോൾ തന്നെയും അയാളെ ലൈവായി കാണുക..അയാളുടെ ഫൂട്ബോൾ കാണുക എന്നത്‌ തീർത്തും മറ്റൊരു പ്രിവിലേജ്‌ തന്നെയാണ്..!!
ലിവർപ്പൂൾ പൂർണ്ണമായും പരാജയപ്പെട്ടിരുന്നു..തിരിച്ച്‌ വരുമെന്ന് ഉറപ്പിച്ച്‌ തന്നെപറയുന്നു..!!
ഈ എതിഹാദ്‌ കാണികളെ അർഹിച്ചിരുന്നു..
കെവിൻ ഡിബ്രുയ്നെ അയാൾക്ക്‌ സാധ്യമായതെന്തെന്ന് കാണിച്ച്‌ തിരിച്ച്‌ കയറുന്ന നിമിഷം ഒരു സ്റ്റാൻഡിംഗ്‌ ഓവിയേഷൻ അയാൾക്ക്‌ നൽകാനായിട്ട്‌ എതിഹാദ്‌ കാണികളെ അർഹിച്ചിരുന്നു..
Because,
Every touch he takes , is magic, a spectacle…!!

Leave a comment