പരീശിലക വേഷം കെട്ടാൻ പിർലോ !!
ഇതിഹാസ താരം ഇനി കളി പഠിപ്പിക്കും. യുവന്റസ് അണ്ടർ 23 ടീമിന്റെ പരിശീലകനായിട്ടാണ് 116 തവണ അസൂറിപ്പടയുടെ മിഡ്ഫീൽഡ് ജനറലായ ആൻഡ്രിയ പിർലോ സ്ഥാനമേൽക്കുന്നതു. മൂന്നാം ഡിവിഷനിൽ പങ്കെടുക്കുന്ന യുവ് ജൂനിയേർസ് ആ വിഭാഗം ഇറ്റാലിയൻ കപ്പു വിജയികളാണ്.
ഫുട്ബോളിലെ കലാകാരനായിട്ടാണ് പിർലോ അറിയപ്പെട്ടിരുന്നത്. 2017 ൽ ന്യൂയോർക്ക് സിറ്റി എഫ് സി യിൽ നിന്ന് കളി അവസാനിപ്പിച്ച ഇദ്ദേഹം 2011 മുതൽ 2015 വരെ യുവന്റസിന് വേണ്ടി 119 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. താങ്കളുടെ പുതിയ യജ്ഞത്തിന് അഭിവാദ്യങ്ങൾ






































