ബാഴ്സലോണയില്‍ കളിക്കാരും കോച്ചും തമ്മില്‍ വാക്കുതര്‍ക്കം,സെത്തിയെന്‍ ഔട്ട്?????
ബാഴ്സലോണയില്‍ പ്രശനങ്ങള്‍ തീരുന്നില്ല.ഏര്‍നെസ്റ്റോ വാല്‍വേറെഡേയെ പുറത്താക്കിയപ്പോള്‍ ബാഴ്സലോണയുടെ പ്രശനങ്ങള്‍ തീരും എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്.2016 -2017 സീസണിന് ശേഷം ലൂയി എണ്‍റിക്വെയ്ക്കു പകരം വന്നതാണ് ഏര്‍നെസ്റ്റോ വാല്‍വേറെഡേ.തുടക്കത്തില്‍ പ്രശനങ്ങള്‍ ഒന്നും തോന്നിച്ചിലെങ്കിലും പിന്നീട് ടീമിന്‍റെ പ്രകടനത്തില്‍ വീഴ്ച്ച വരാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടി ആരാധകര്‍ മുറവിളി കൂട്ടി.
കഴിഞ്ഞ മല്‍സരത്തില്‍ സെല്‍റ്റ വിഗോയുമായി സമനില വഴങ്ങിയത് പിന്നാലേ ടീമിലെ പൊട്ടിത്തെറിയും പരസ്പരമുള്ള ഇഷ്ട്ടകേടും പരസ്യമായ രഹസ്യമായി.ടീമിലെ പല സീനിയര്‍ താരങ്ങളും കോച്ചിനെതിരെ തിരിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ക്ലബിന്‍റെ “ടിക്കി ടാക്ക” എന്ന ഫൂട്ബോളിങ് ഫിലോസഫി ടീമങ്കങ്ങള്‍ മറക്കാന്‍ തുടങ്ങിയതോടെ എല്ലാ പഴിയും വാല്‍വേറെഡേയുടെ തലയിലേക്കാണ് വീണത്.അദ്ദേഹം രാജി വച്ച് പുറത്തുപോയതോട് കൂടി എല്ലാം ശരിയാകും എന്നാണ് എല്ലാവരും കരുതിയത്.എന്നാല്‍ പ്രശ്നങ്ങള്‍ കേവലം കോച്ച് മാത്രമായിരുന്നില്ല അതിലും ആഴമായ പ്രശ്നങ്ങള്‍ ബാഴ്സയെ അലട്ടുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ വര്‍ത്തമാനം.






































