ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്
ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ റയല്‍ സോസിദാദിനെതിരെ വിജയിച്ച് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.റയല്‍ സോസിദാദിന്റെ ഹോം ഗ്രൌണ്ടായ റയല്‍ അരീനയില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ വിജയം നേടിയത്.കരിം ബെന്‍സേമ,സെര്‍ജിയോ റാമോസ് എന്നിവരാണ് റയലിന് വേണ്ടി ഗോള്‍ നേടിയത്.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.രണ്ടാം പകുതിയില്‍ വിനിഷ്യസിനെ ഫൌള് ചെയ്തതിനാല്‍ ലഭിച്ച പെനാല്‍ട്ടി ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വലയിലെത്തിച്ചു.എഴുപതാം മിനുട്ടില്‍ സീനിയര്‍ താരം കരിം ബെന്‍സേമ റയലിന് വേണ്ടി രണ്ടാം ഗോള്‍ നേടുകയും ചെയ്തു.മല്‍സരത്തിന്റെ 83 ആം മിനുട്ടില്‍ റയല്‍ സോസിദാദിന്റെ ആശ്വാസ ഗോള്‍ മൈക്കല്‍ മെറീനോ അവര്‍ക്ക് പ്രതീക്ഷ പകര്‍ന്നെങ്കിലും കാര്യമൊന്നും ഉണ്ടായില്ല.






































